കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

മികച്ച പ്രകടനം നടത്തി ഡോളി ഖന്ന പോര്‍ട്ട്‌ഫോളിയോ ഓഹരി

ചൈന്നൈ: ബുധനാഴ്ച റെക്കോര്‍ഡ് ഉയരം കൈവരിച്ച ഓഹരിയാണ് ടിന്ന റബര്‍ ആന്റ് ഇന്‍ഫ്രാസ്ട്രക്ച്വര്‍ ലിമിറ്റഡിന്റേത്. കഴിഞ്ഞ ഒരു മാസത്തില്‍ 61 ശതമാനം ഉയരാനും ഓഹരിയ്ക്കായി. പ്രമുഖ നിക്ഷേപ ഡോളി ഖന്നയ്ക്ക് നിക്ഷേപമുള്ള ഓഹരി കൂടിയാണ് ഇത്.

ജൂണിലവസാനിച്ച പാദത്തില്‍ കമ്പനിയുടെ വില്‍പന വരുമാനം 69.58 ശതമാനം ഉയര്‍ന്ന് 82.13കോടി രൂപയായിരുന്നു. അറ്റാദായം 63.21 ശതമാനം ഉയര്‍ത്തി 6.03 കോടി രൂപയുമാക്കി. 2022 ല്‍ 207.52 ശതമാനം ഉയര്‍ന്ന ടിന്ന റബര്‍ ഓഹരി കഴിഞ്ഞ 2 വര്‍ഷത്തില്‍ കൈവരിച്ച നേട്ടം 3447 ശതമാനത്തിന്റേതാണ്.

രണ്ട് വര്‍ഷം മുന്‍പ് ഓഹരിയില്‍ 1 ലക്ഷം രൂപ നിക്ഷേപിച്ചിരുന്നെങ്കില്‍ ഇന്നത് 35.47 ലക്ഷം രൂപയായി മാറുമായിരുന്നു. ചെന്നൈയില്‍ നിന്നുള്ള പ്രമുഖ നിക്ഷേപകയായ ഡോളി ഖന്നയ്ക്ക് കമ്പനിയില്‍ 1.8 ശതമാനംപങ്കാളിത്തമാണുള്ളത്. അതായത് 156,861 ഓഹരികള്‍ അവര്‍ കൈവശം വയ്ക്കുന്നു.

ടിന്ന റബ്ബര്‍ & ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് പ്രാഥമികമായി എന്‍ഡ്ഓഫ്‌ലൈഫ് ടയറുകള്‍ (ഇഎല്‍ടി) ക്രംബ് റബ്ബര്‍ ആയും സ്റ്റീല്‍ വയറുകളുമാക്കി മാറ്റുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഉല്‍പ്പന്ന പോര്‍ട്ട്‌ഫോളിയോയില്‍ ക്രംബ് റബ്ബര്‍ മോഡിഫയര്‍ (സിആര്‍എം), ക്രംബ് റബ്ബര്‍ മോഡിഫൈഡ് ബിറ്റുമെന്‍ (സിആര്‍എംബി), പോളിമര്‍ മോഡിഫൈഡ് ബിറ്റുമെന്‍ (പിഎംബി), ബിറ്റുമെന്‍ എമല്‍ഷന്‍, വീണ്ടെടുക്കപ്പെട്ട റബ്ബര്‍/അള്‍ട്രാഫൈന്‍ ക്രംബ് റബ്ബര്‍ സംയുക്തം, കട്ട് വയര്‍ ഷോട്ടുകള്‍ മുതലായവ ഉള്‍പ്പെടുന്നു. ഉല്‍പ്പന്നങ്ങള്‍ പ്രാഥമികമായി നിര്‍മ്മിച്ചിക്കുന്നത് പ്രകൃതിദത്ത അസ്ഫാല്‍റ്റ്, ബിറ്റുമെന്‍, പാക്കിംഗ് സാമഗ്രികള്‍, പഴയ ടയറുകള്‍ എന്നിവ ഉപയോഗിച്ചാണ്.

X
Top