കയറ്റുമതി പ്രോത്സാഹനത്തിന് 25,060 കോടിയുടെ ഉത്തേജക പദ്ധതിതീ വിലയിൽ 10-ാം മാസവും കേരളം ഒന്നാമത്സെബിയുടെ മുന്നറിയിപ്പ്: ഡിജിറ്റല്‍ ഗോള്‍ഡ് കൂട്ടത്തോടെ പിന്‍വലിച്ച് നിക്ഷേപകര്‍ലോകത്തെ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളിലൊന്നായി കൊച്ചിവ്യവസായ സൗഹൃദത്തിൽ നേട്ടം നിലനിർത്തി കേരളം

എക്‌സ് ഡിവിഡന്റ് ദിനത്തില്‍ മികച്ച നേട്ടം കൈവരിച്ച് ഡോളി ഖന്ന പോര്‍ട്ട്‌ഫോളിയോ ഓഹരി

ന്യൂഡല്‍ഹി: എക്‌സ് ഡിവിഡന്റായ ബുധനാഴ്ച 3.55 ശതമാനം ഉയര്‍ന്ന ഡോളി ഖന്ന പോര്‍ട്ട്‌ഫോളിയോ ഓഹരിയാണ് നിതിന്‍ സ്പിന്നേഴ്‌സ് ലിമിറ്റഡ്. 233.65 രൂപയിലാണ് ഓഹരി ക്ലോസ് ചെയ്തത്. ഓഹരിയൊന്നിന് 2.5 രൂപ ലാഭവിഹിതം നല്‍കാന്‍ കമ്പനി ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു.

സെപ്തംബര്‍ 8 ആണ് അതിനായി റെക്കോര്‍ഡ് തീയതി തീരുമാനിച്ചത്. അതുകൊണ്ടുതന്നെ സ്‌റ്റോക്ക് ഇന്ന് എക്‌സ് ഡിവിഡന്റായി. നേരത്തെ 1.5 രൂപയുടെ ഇടക്കാല ലാഭവിഹിതവും കമ്പനി വിതരണം ചെയ്തിരുന്നു.

ചെന്നൈയില്‍ നിന്നുള്ള പ്രമുഖ നിക്ഷേപക ഡോളിഖന്നയ്ക്ക് പങ്കാളിത്തമുള്ള കമ്പനിയാണ് നിതിന്‍ സ്പിന്നേഴ്‌സ്. കമ്പനിയുടെ 8.67 ലക്ഷം അഥവാ 1.54 ശതമാനം ഓഹരികള്‍ അവര്‍ കൈവശം വയ്ക്കുന്നു. ജൂണ്‍ പാദ കണക്കനുസരിച്ച് വിദേശ നിക്ഷേപകര്‍ക്ക് കമ്പനിയില്‍ 4.26 ശതമാനം നിക്ഷേപമുണ്ട്.

X
Top