ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

എക്‌സ് ഡിവിഡന്റ് ദിനത്തില്‍ 5 ശതമാനം ഉയര്‍ന്ന് ഡോളി ഖന്ന പോര്‍ട്ട്‌ഫോളിയോ ഓഹരി

മുംബൈ: എക്‌സ് ഡിവിഡന്റ് ദിവസമായ ചൊവ്വാഴ്ച, ഡോളി ഖന്ന പോര്‍ട്ട്‌ഫോളിയോ ഓഹരി മോണ്ടി കാര്‍ലോ 5 ശതമാനം ഉയര്‍ന്നു. 4.7 ശതമാനം നേട്ടത്തില്‍ 872.10 രൂപയിലാണ് സ്റ്റോക്ക് വ്യാപാരത്തിലുള്ളത്. വസ്ത്ര നിര്‍മ്മാതാക്കളും ചെറുകിട വില്‍പ്പനക്കാരുമാണ് കമ്പനി.

10 രൂപ മുഖവിലയുള്ള ഓഹരിയ്ക്ക് 20 രൂപ (200%) അവസാന ലാഭവിഹിതമാണ് മോണ്ടികാര്‍ലോ പ്രഖ്യാപിച്ചിരുന്നത്. സെപ്തംബര്‍ 21 ആണ് റെക്കോര്‍ഡ് തീയതി. അതുകൊണ്ടുതന്നെ ചൊവ്വാഴ്ച ഓഹരി എക്‌സ് ഡിവിഡന്റായി.

കഴിഞ്ഞ ഒരു വര്‍ഷത്തില്‍ 160 ശതമാനവും 2 വര്‍ഷത്തില്‍ 350 ശതമാനവും ഉയര്‍ന്ന ഓഹരിയാണ് ഇത്. ഈ വര്‍ഷം ഇതുവരെ 75 ശതമാനം നേട്ടമുണ്ടാക്കി. ജൂണ്‍ പാദ ഷെയര്‍ ഹോള്‍ഡിംഗ് പാറ്റേണ്‍ പ്രകാരം ചെന്നൈയില്‍ നിന്നുള്ള നിക്ഷേപക ഡോളി ഖന്ന 23,69.032 ഓഹരികള്‍ കൈവശം വയ്ക്കുന്നു.

1.8 ശതമാനം ഓഹരി പങ്കാളിത്തവും 589.7 കോടിയുടെ നിക്ഷേപവുമാണിത്.

X
Top