രാജ്യത്ത് ഇതുവരെ ഹാള്‍മാര്‍ക്കിംഗ് മുദ്ര പതിപ്പിച്ചത് 60 കോടി ആഭരണങ്ങളില്‍ഗാർഹിക സിലിണ്ടർ ബുക്കിങ്ങിൽ അഞ്ചിരട്ടി വർധനകയറ്റുമതി രംഗം കടുത്ത പ്രതിസന്ധിയിൽകേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 9ന്എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നു

ഡോക്ടര്‍മാര്‍ക്കുള്ള എച്ച് വണ്‍ബി വിസ ഫീസ് വര്‍ദ്ധന ഒഴിവാക്കും

വാഷിങ്ടണ്‍: പുതിയ എച്ച് വണ്‍ബി വിസയ്ക്കായുള്ള അപേക്ഷാഫീസ് 1,00,000 ഡോളറാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതുക്കി നിശ്ചയിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ തൊഴില്‍ തേടുന്ന ഉയര്‍ന്ന വൈദഗ്ധ്യമുള്ള വിദേശ തൊഴിലാളികള്‍ക്കാണ് ഈ വിസ ബാധകം. അതേസമയം ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പ്രകാരം ചില പ്രൊഫഷണലുകള്‍ക്ക് ഈ ഫീസ് ബാധകമാകില്ല

പ്രത്യേകിച്ചും ഡോക്ടര്‍മാരേയും മെഡിക്കല്‍ റസിഡന്റുകളുേയും പെയ്‌മെന്റ് ആവശ്യകതയില്‍ നിന്ന് ഒഴിവാക്കിയേക്കും. വൈറ്റ് ഹൗസ് വക്താവ് ടെയ്‌ലര്‍ റോജേഴ്‌സ് ഇത് സംബന്ധിച്ച സൂചന നല്‍കി. ‘ പുതിയ നിയമം ചില ഇളവുകള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്. അതില്‍ ഡോക്ടര്‍മാരും മെഡിക്കല്‍ റെസിഡന്റുമാരും ഉള്‍പ്പെട്ടേയ്ക്കാം,’ ഇ-മെയിലില്‍ അദ്ദേഹം വ്യക്തമാക്കി.

‘അസാധാരണ വൈദഗ്ധ്യമുള്ള’ വ്യക്തികളെ മാത്രമേ രാജ്യത്തേക്ക് പ്രവേശിപ്പിക്കുന്നുള്ളൂ എന്ന് ഉറപ്പാക്കുകയാണ് പ്രസിഡന്റ് ട്രംപിന്റെ ലക്ഷ്യം. ശരാശരിയില്‍ താഴെ ശമ്പളം നേടുകയും സര്‍ക്കാര്‍ സഹായത്തെ ആശ്രയിക്കുകയും ചെയ്യുന്ന വിദേശ തൊഴിലാളികള നിയമിക്കുന്നതില്‍ നിന്നും പുതിയ നിയമം കമ്പനികളെ തടയുന്നു.

X
Top