ഇലക്ടറൽ ബോണ്ട് റദ്ദാക്കിയിട്ടും ബിജെപിയിലേക്ക് പണമൊഴുകുന്നുഇന്ത്യ ഉടന്‍ മൂന്നാമത്തെ വലിയ സമ്പദ് വ്യവസ്ഥയാകുമെന്ന് സിന്ധ്യടിക്കറ്റ് നിരക്ക് വർദ്ധിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ; ഡിസംബർ 26 മുതൽ പുതിയ നിരക്ക്വെള്ളിയ്‌ക്ക്‌ എക്കാലത്തെയും ഉയര്‍ന്ന വിലസ്വർണാഭരണ വിൽപന 12 ശതമാനം ഇടിഞ്ഞു

ദീപാവലി മുഹുര്‍ത്ത വ്യാപാരം 24ന് വൈകീട്ട് 6.15 മുതല്‍

മുംബൈ: ദീപാവലിയോടനുബന്ധിച്ച് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളായ ബിഎസ്ഇയും എന്‍എസ്ഇയും മുഹുര്‍ത്ത വ്യാപാരം സംഘടിപ്പിക്കും. 24ന് തിങ്കളാഴ്ച വൈകീട്ട് 6.15 മുതല്‍ ഒരു മണിക്കൂറാണ് പ്രത്യേക ട്രേഡിങ് സെഷന്‍ നടത്തുക.

ദീപാവലി പ്രമാണിച്ച് സാധാരണ സമയത്തുള്ള വ്യാപാരം ഉണ്ടാകില്ല. സംവത് 2079 തുടക്ക ദിനത്തില്‍ നിക്ഷേപം നടത്തിയാല്‍ വര്‍ഷം മുഴുവനും സമ്പത്തുണ്ടാക്കന്‍ സഹായിക്കുമെന്നാണ് പൊതുവെ കരുതപ്പെട്ടുന്നത്.

ഒക്ടോബര്‍ 25ന് പതിവുപോലെ വ്യാപാരമുണ്ടാകും. ദീപാവലി ബലിപ്രതിപദ പ്രമാണിച്ച് 26ന് ഓഹരി വിപണിക്ക് അവധിയാണ്.

X
Top