ഡിജിറ്റല്‍ രൂപ വിപ്ലവകരമെന്ന് എസ്ബിഐ ചെയര്‍മാന്‍അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്കുകള്‍ക്കായി നാല് തല നിയന്ത്രണ ചട്ടക്കൂട് പ്രഖ്യാപിച്ച് ആര്‍ബിഐനിരക്ക് വര്‍ധന: തോത് കുറയ്ക്കണമെന്ന ആവശ്യവുമായി അസോചംസംസ്ഥാനങ്ങളുടെ കടമെടുപ്പ് ശേഷി പരിമിതപ്പെടുത്താന്‍ കേന്ദ്രംജിഎസ്ടി വരുമാനം 1.45 ലക്ഷം കോടി രൂപ

ടാറ്റ സൺസുമായി തർക്കം പരിഹരിക്കാൻ സാധിക്കാതായതോടെ സാമ്പത്തികക്കുരുക്കിലായി മിസ്ത്രി കുടുംബം

മും​ബൈ: പ​ല്ലോ​ൻ​ജി മി​സ്ത്രി, മ​ക​ൻ സൈ​റ​സ് മി​സ്ത്രി എ​ന്നി​വ​രു​ടെ വി​യോ​ഗ​ത്തി​നു പി​ന്നാ​ലെ സാ​മ്പ​ത്തി​ക​ക്കു​രു​ക്കി​ലാ​യി രാ​ജ്യ​ത്തെ മു​ൻ​നി​ര കോ​ർ​പ​റേ​റ്റ് ക​മ്പ​നി​ക​ളി​ൽ ഒ​ന്നാ​യ ഷാ​പു​ർ​ജി പ​ല്ലോ​ൻ​ജി ഗ്രൂ​പ്.

ടാ​റ്റ സ​ൺ​സു​മാ​യു​ള്ള ത​ർ​ക്ക​ത്തി​ൽ ക​മ്പ​നി​യു​ടെ 29 ബി​ല്യ​ൺ ഡോ​ള​റാ​ണ് ഒ​ന്നും ചെ​യ്യാ​നാ​കാ​തെ മ​ര​വി​ച്ചു​കി​ട​ക്കു​ന്ന​ത്. മു​മ്പ് ടാ​റ്റ സ​ൺ​സി​നെ സ​ഹാ​യി​ക്കാ​നാ​യി അ​വ​രു​ടെ 18 ശ​ത​മാ​നം ഓ​ഹ​രി​യാ​ണ് ഷാ​പു​ർ​ജി പ​ല്ലോ​ൻ​ജി ഗ്രൂ​പ് എ​ടു​ത്ത​ത്. ഇ​തോ​ടെ ടാ​റ്റ സ​ൺ​സി​ൽ ടാ​റ്റ കു​ടും​ബ​മ​ല്ലാ​ത്ത പ്ര​ധാ​ന നി​ക്ഷേ​പ​ക​രാ​യി മി​സ്ത്രി കു​ടും​ബ​ത്തി​ന്റെ ക​മ്പ​നി.

പി​ന്നീ​ട് സൈ​റ​സ് മി​സ്ത്രി ടാ​റ്റ സ​ൺ​സി​ന്റെ നാ​യ​ക​നു​മാ​യി. ര​ത്ത​ൻ ടാ​റ്റ ത​ന്റെ പി​ൻ​ഗാ​മി​യാ​യി സൈ​റ​സി​നെ നി​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു. സൈ​റ​സി​ന്റെ പ്ര​വ​ർ​ത്ത​ന​ശൈ​ലി അ​തൃ​പ്തി​യു​ണ്ടാ​ക്കി​യ​തോ​ടെ അ​ദ്ദേ​ഹ​ത്തെ പ​ദ​വി​യി​ൽ​നി​ന്നു പു​റ​ത്താ​ക്കി.

ഇ​തോ​ടെ മി​സ്ത്രി കു​ടും​ബ​വും ടാ​റ്റ​യും ത​മ്മി​ൽ അ​ക​ന്നു. ടാ​റ്റ​യി​ലെ ത​ങ്ങ​ളു​ടെ ഓ​ഹ​രി മ​റ്റ് കോ​ർ​പ​റേ​റ്റ് ക​മ്പ​നി​ക​ൾ​ക്ക് വി​ൽ​ക്കാ​ൻ മി​സ്ത്രി കു​ടും​ബം ശ്ര​മി​ച്ചെ​ങ്കി​ലും ടാ​റ്റ അ​നു​വ​ദി​ച്ചി​ല്ല. ടാ​റ്റ കു​ടും​ബ​ത്തി​നു പു​റ​ത്ത് ഓ​ഹ​രി ന​ൽ​കു​ന്ന​തി​നെ എ​തി​ർ​ത്തു.

കോ​ട​തി​യും ടാ​റ്റ​ക്ക് അ​നു​കൂ​ല​മാ​യ​തോ​ടെ മി​സ്ത്രി കു​ടും​ബ ക​മ്പ​നി​യു​ടെ പ്ര​തി​സ​ന്ധി വ​ർ​ധി​ച്ചു. ത​ങ്ങ​ൾ പ​റ​യു​ന്ന വി​ല​ക്ക് ഓ​ഹ​രി തി​രി​ച്ചു​ന​ൽ​ക​ണ​മെ​ന്നാ​ണ് ടാ​റ്റ​യു​ടെ നി​ല​പാ​ട്. ഇ​തോ​ടെ, അ​ഞ്ചു ത​ല​മു​റ​ക​ളി​ലൂ​ടെ 157 വ​ർ​ഷം കൊ​ണ്ട് പ​ട​ർ​ന്നു​പ​ന്ത​ലി​ച്ച കെ​ട്ടി​ട​നി​ർ​മാ​ണ ക​മ്പ​നി​യാ​യ ഷാ​പു​ർ​ജി പ​ല്ലോ​ൻ​ജി ഗ്രൂ​പ് സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലു​മാ​യി.

കോ​ട​തി​ക്കു പു​റ​ത്ത് പ​രി​ഹാ​രം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ് നി​ല​വി​ൽ ക​മ്പ​നി​യു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഷാ​പു​ർ മി​സ്ത്രി.

ടാ​റ്റ​യി​ലു​ള്ള ഓ​ഹ​രി​യി​ൽ അ​ഞ്ചു ശ​ത​മാ​ന​മെ​ങ്കി​ലും വി​ൽ​ക്കാ​നാ​യാ​ൽ പ​രി​ഹ​രി​ക്ക​പ്പെ​ടാ​വു​ന്ന പ്ര​തി​സ​ന്ധി​യേ നി​ല​വി​ൽ ഉ​ള്ളൂ​വെ​ന്നാ​ണ് അ​വ​രു​മാ​യി അ​ടു​ത്ത വൃ​ത്ത​ങ്ങ​ൾ പ​റ​യു​ന്ന​ത്.

മൂ​ന്നു മാ​സ​ത്തി​നി​ടെ പി​താ​വ് പ​ല്ലോ​ൻ​ജി മി​സ്ത്രി, ഇ​ള​യ സ​ഹോ​ദ​ര​ൻ സൈ​റ​സ് മി​സ്ത്രി എ​ന്നി​വ​രെ ന​ഷ്ട​പ്പെ​ട്ട ഷാ​പു​ർ​ജി മി​സ്ത്രി​യെ ക​മ്പ​നി​യു​ടെ പ്ര​തി​സ​ന്ധി തു​റി​ച്ചു നോ​ക്കു​ക​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

X
Top