തീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചു

ഡിഷ് ടിവി ചെയർമാൻ കമ്പനിയുടെ ബോർഡിൽ നിന്ന് രാജിവച്ചു

മുംബൈ: ഡിഷ് ടിവിയുടെ ചെയർമാനായ ജവഹർ ലാൽ ഗോയൽ തിങ്കളാഴ്ച കമ്പനിയുടെ ബോർഡിൽ നിന്ന് പടിയിറങ്ങി. സെപ്തംബറിൽ ബോർഡിൽ നിന്ന് ഒഴിയുമെന്ന് ഗോയൽ നേരത്തെ അറിയിച്ചിരുന്നു. ഇന്ത്യയിലെ ഒരു പ്രമുഖ ബ്രോഡ്കാസ്റ്റ് സാറ്റലൈറ്റ് സേവന ദാതാവാണ് ഡിഷ് ടിവി.

കമ്പനിയുടെ ഡയറക്ടറായ ജവഹർ ലാൽ ഗോയൽ (DIN: 00076462) കമ്പനിയുടെ ഡയറക്ടർ ബോർഡിൽ നിന്നും അതിന്റെ കമ്മിറ്റിയിൽ നിന്നും രാജി വച്ചതായും. 2022 സെപ്‌റ്റംബർ 19- ന് പ്രവൃത്തി സമയം അവസാനിക്കുന്നത് മുതൽ രാജി പ്രാബല്യത്തിൽ വരുമെന്നും ഡിഷ് ടിവി ബിഎസ്‌ഇ ഫയലിംഗിൽ പറഞ്ഞു.

കമ്പനിയുടെ ഏറ്റവും വലിയ ഓഹരി ഉടമയായ യെസ് ബാങ്ക് ലിമിറ്റഡും (YBL) കമ്പനിയുടെ ചെയർമാനായ ജവഹർ ലാൽ ഗോയലിന്റെ നേതൃത്വത്തിലുള്ള പ്രൊമോട്ടർ കുടുംബവും ഡിഷ് ടിവിയിലെ ബോർഡ് പ്രാതിനിധ്യത്തെച്ചൊല്ലി നിയമയുദ്ധത്തിൽ ആയിരുന്നു. സ്ഥാപനത്തിൽ 24 ശതമാനത്തിലധികം വിഹിതമുള്ള യെസ് ബാങ്ക് ഡിഷ് ടിവി ബോർഡ് പുനഃസ്ഥാപിക്കുന്നതിനും മറ്റ് ചില വ്യക്തികൾക്കൊപ്പം ഗോയലിനെ നീക്കം ചെയ്യുന്നതിനും വേണ്ടി ശ്രമങ്ങൾ നടത്തിയിരുന്നു.

X
Top