കേന്ദ്ര സർക്കാർ ജീവനക്കാർക്ക് റെക്കോർഡ് ശമ്പള വർദ്ധനവ് വരുന്നുപശ്ചിമേഷ്യ സംഘർഷം: ഇന്ത്യൻ അരി കയറ്റുമതി പ്രതിസന്ധിയിൽകാനഡയുമായുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യജിഎസ്ടി പിരിവ് ഫെബ്രുവരിയിൽ 1.83 ലക്ഷം കോടി രൂപസർക്കാർ ജീവനക്കാർക്ക് ഉറപ്പായ പെൻഷന് ഉത്തരവായി

ഡിസ്‌ക്കൗണ്ട് ബ്രോക്കര്‍മാരുടെ ക്ലയ്ന്റുകള്‍ കുറഞ്ഞു

മുംബൈ: ഇന്ത്യയിലെ ഡിസ്‌ക്കൗണ്ട് ബ്രോക്കറേജുകളുടെ ഉപഭോക്തൃ എണ്ണം  സെപ്തംബര്‍ പാദത്തില്‍ 26 ശതമാനം ഇടിഞ്ഞു.  ഇതില്‍ 75 ശതമാനവും ഗ്രോവ്, സെരോദ, എയ്ഞ്ചല്‍ വണ്‍, അപ്‌സ്റ്റോക്‌സ് എന്നീ മുന്‍നിര സ്ഥാപനങ്ങളുടേതാണ്.

ഗ്രോവിന് 6.73 ലക്ഷം സജീവ ഉപയോക്താക്കളേയും സെരോദയ്ക്ക് 5 ലക്ഷം പേരേയും എയ്ഞ്ചല്‍ വണ്ണിന് 4.34 ലക്ഷം പേരേയും അപ്‌സ്റ്റോക്‌സിന് 3 ലക്ഷം പേരേയും നഷ്ടമായി.

മറ്റ് പ്രധാന കമ്പനികളും ഇടിവ് നേരിട്ടു. മിറേ അസറ്റിന്റെ ഡിസ്‌കൗണ്ട് പ്ലാറ്റ്ഫോമായ എം.സ്റ്റോക്കിന് 1.3 ലക്ഷത്തിലധികം സജീവ ക്ലയന്റുകളെയും എച്ച്ഡിഎഫ്സി സെക്യൂരിറ്റീസിന് 61,000-ത്തിലധികം പേരേയും മോതിലാല്‍ ഓസ്വാളിനും ഷെയര്‍ഖാനും  59,000 വീതവും ഫോണ്‍പെയ്ക്ക് ഏകദേശം 58,000 പേരേയും കൊട്ടക് സെക്യൂരിറ്റീസിന് ഏകദേശം 49,000 പേരേയും 5 പൈസയ്ക്ക് ഏകദേശം 26,400 ക്ലയന്റുകളേയും നഷ്ടമായി.

കൊഴിഞ്ഞുപോക്കിന്റെ 50 ശതമാനവും ഡിസ്‌ക്കൗണ്ട് ബ്രോക്കര്‍മാരിലാണുണ്ടായത്.

ആഭ്യന്തര ഇക്വിറ്റി വിപണി ഇടിയുന്ന പശ്ചാത്തലത്തിലാണ് പിന്‍വാങ്ങല്‍. കോര്‍പറേറ്റ് വരുമാനക്കുറവ്, വിദേശ നിക്ഷേപകരുടെ പിന്മാറ്റം എന്നീ കാരണങ്ങള്‍ വിപണിയില്‍ സ്വാധീനം ചെലുത്തി.ആഗോള അനിശ്ചിതത്വവും തീരുവ യുദ്ധങ്ങളും ബാധിച്ചു.

കഴിഞ്ഞപാദത്തില്‍ ബെഞ്ച്മാര്‍ക്ക് സൂചികകളായ സെന്‍സെക്‌സും നിഫ്റ്റിയും യഥാക്രമം 4 ശതമാനവും 3.6 ശതമാനവുമാണ് ഇടിഞ്ഞിരുന്നു.. ബിഎസ്ഇ മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകള്‍ യഥാക്രമം 4.2 ശതമാനവും 4.6 ശതമാനവും ഇടിഞ്ഞു.

X
Top