തീരദേശമേഖലക്ക് ബജറ്റിൽ കരുതലിന്റെ കൈത്താങ്ങ് തിരുവനന്തപുരത്തിനും കോഴിക്കോടിനും പ്രതീക്ഷയായി ലൈറ്റ് മെട്രോ‘പ്രവാസി ഇൻവെസ്റ്റ്‌മെന്റ് ട്രസ്റ്റ് ഫണ്ട് പ്രഖ്യാപനം ശ്രദ്ധേയം’കായികരംഗത്തെ കുതിപ്പിനായി ‘മിഷൻ 2036’സിനിമാ മേഖലക്കായി ബജറ്റിൽ വൻപ്രഖ്യാപനങ്ങൾ

പ്രത്യക്ഷ നികുതി വരുമാനത്തില്‍ 17 ശതമാനം വര്‍ധന, പ്രതീക്ഷിച്ചതിലും 0.7 ശതമാനം അധികം

ന്യൂഡല്‍ഹി: 2022-23 സാമ്പത്തിക വര്‍ഷത്തില്‍ അറ്റപ്രത്യക്ഷ നികുതി വരുമാനം 17.6 ശതമാനം വര്‍ധിച്ച് 16.61 ലക്ഷം കോടി രൂപയായി. ലക്ഷ്യത്തെക്കാള്‍ 0.7 ശതമാനത്തിന്റെ വര്‍ധനവാണ് ഇതെന്ന് ധനമന്ത്രാലയം പുറത്തുവിട്ട താല്‍ക്കാലിക കണക്കുകള്‍ വ്യക്തമാക്കുന്നു. മൊത്തത്തില്‍, റീഫണ്ട് തുക കൂടി ചേര്‍ത്ത്‌ ,2022-23 ലെ നേരിട്ടുള്ള നികുതി പിരിവ് 19.68 ലക്ഷം കോടി രൂപയാണ്.

2021-22 ല്‍ നിന്ന് 20.3 ശതമാനം വര്‍ധന. ഇതില്‍ മൊത്ത കോര്‍പ്പറേറ്റ് നികുതി 16.9 ശതമാനം വര്‍ധിച്ച് 10.04 ലക്ഷം കോടി രൂപയും വ്യക്തിഗത മൊത്ത ആദായനികുതി 24.2 ശതമാനം വര്‍ധിച്ച് 9.61 ലക്ഷം കോടി രൂപയുമാണ്. 2022 ഏപ്രില്‍ 1 മുതല്‍ 2023 മാര്‍ച്ച് 31 വരെയുള്ള കാലയളവില്‍ 3.07 ലക്ഷം കോടി രൂപയുടെ റീഫണ്ടുകളാണ് ഇഷ്യൂ ചെയ്തിട്ടുള്ളത്.

മുന്‍വര്‍ഷം ഇതേ കാലയളവില്‍ നല്‍കിയ റീഫണ്ടുകളേക്കാള്‍ 37.42 ശതമാനം വര്‍ധനവ്. 2023-24 സാമ്പത്തികവര്‍ഷത്തില്‍ പ്രത്യക്ഷ നികുതി വരുമാനത്തില്‍ 10.5 ശതമാനത്തിന്റെ ഉണര്‍വ് കണക്കുകൂട്ടപ്പെടുന്നു. അതായത് 9.23 ലക്ഷം കോടി കോര്‍പറേറ്റ് നികുതിയും 9.1 ലക്ഷം കോടി വ്യക്തിഗത നികുതിയും.

ഇതോടെ 2023-24 സാമ്പത്തിക വര്‍ഷത്തിലെ മൊത്തം പ്രത്യക്ഷ നികുതി വരുമാനം 18.24 ലക്ഷം കോടിരൂപയാകും.

X
Top