100% വരെ അധികത്തീരുവ ചുമത്താനുള്ള യുഎസ് ബിൽ: ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന കടുത്ത മുന്നറിയിപ്പുമായി ഇന്ത്യനികുതി തർക്കങ്ങൾ കുറയ്ക്കുകയാണ് സർക്കാരിൻ്റെ ലക്ഷ്യമെന്ന് ധനമന്ത്രി നിർമല സീതാരാമൻകേരളത്തിൽ 2,000 കോടിയുടെ ജ്വല്ലറി പാർക്ക്; 24,000 തൊഴിലവസരങ്ങൾ ലക്ഷ്യംഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാര്‍ ന്യൂസിലന്‍ഡിന്റെ അംഗീകാരംചരക്ക്-സേവന കയറ്റുമതി ഉയർന്നു

നേരിട്ടുള്ള നികുതി പിരിവ് 4 ശതമാനം കുറഞ്ഞു

മുംബൈ: നേരിട്ടുള്ള നികുതി പിരിവ് നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ 4 ശതമാനം കുറഞ്ഞു. വ്യക്തഗത ആദായ നികുതി ഇളവുകള്‍, റീഫണ്ടുകളിലെ വര്‍ദ്ധനവ്, റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി നീട്ടിയത് എന്നിവ കാരണമാണിത്.

സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ് (സിബിഡിടി) റിപ്പോര്‍ട്ട് പ്രകാരം ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് 1 വരെയുള്ള കാലയളവില്‍ അറ്റ നേരിട്ടുള്ള നികുതി പിരിവ് 6.64 ലക്ഷം കോടി രൂപയുടേതാണ്. മുന്‍വര്‍ഷത്തെ സമാന കാലയളവില്‍ നേരിട്ടുള്ള നികുതി പിരിവ് 6.91 ലക്ഷം കോടി രൂപയുടേതായിരുന്നു.

ഫെബ്രുവരി ബജറ്റില്‍ സര്‍ക്കാര്‍ വ്യക്തിഗത ആദായ നികുതി നിരക്കുകള്‍ കുറച്ചിരുന്നു. ഐടിആര്‍ ഫയലിംഗ് സമയ പരിധി സെപ്തംബര്‍ 15 വരെ നീട്ടുകയും ചെയ്തു. നേരത്തെ ഇത് ജൂലൈ 31 ആയിരുന്നു. ഇതോടെ നികുതിദായകര്‍ റിട്ടേണ്‍ വൈകിപ്പിക്കുകയും നികുതിയടവ് കുറയ്ക്കുകയും ചെയ്തു.

മാത്രമല്ല, ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള റീഫണ്ടുകള്‍ 10 ശതമാനം ഉയര്‍ന്ന് 1.35 ലക്ഷം കോടി രൂപയായി. ഇതോടെ നെറ്റ് നികുതി വരുമാനം കുറഞ്ഞു. നേരിട്ടുള്ള മൊത്തം നികുതി പിരിവ് 7.99 ലക്ഷം കോടി രൂപയാണ്. 2 ശതമാനം ഇടിവ്.

കോര്‍പറേറ്റ് നികുതി പരിവ് 2.3 ശതമാനം ഇടിഞ്ഞ് 2.29 ലക്ഷം കോടി രൂപയായപ്പോള്‍ വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നുമുള്ള കോര്‍പറേറ്റ് ഇതര നികുതികള്‍ 7.4 ശതമാനം ഇടിഞ്ഞ് 4.12 ലക്ഷം കോടി രൂപ. അതേസമയം സെക്യൂരിറ്റീസ് ട്രാന്‍സാക്ഷന്‍ ടാക്‌സ് (എസ് ടിടി) 2 ശതമാനമുയര്‍ന്ന് 22362 കോടി രൂപയിലെത്തി.

ഈയിനത്തില്‍ നടപ്പ് സാമ്പത്തികവര്‍ഷത്തില്‍ 78000 കോടി രൂപ ശേഖരിക്കാമെന്ന് സര്‍ക്കാര്‍ കരുതുന്നു.

X
Top