ഇന്ത്യ ഇന്റർനാഷണൽ ഇൻഡസ്ട്രിയൽ എക്സ്പോയ്ക്ക് നാളെ തുടക്കമാകുംതീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നു

ധനകാര്യ മേഖലയിൽ ഡിജിറ്റൽ കുതിപ്പ്

കൊച്ചി: ഇന്ത്യയിലെ പേയ്‌മെന്റ്‌സ് ഇക്കോസിസ്‌റ്റത്തില്‍ ഡിജിറ്റല്‍ ഇടപാടുകളുടെ സ്വാധീനം കുതിക്കുന്നു. റിസർവ് ബാങ്ക് ഒഫ് ഇന്ത്യയുടെ കണക്കുകളനുസരിച്ച്‌ നടപ്പുവർഷത്തെ ആദ്യ ആറ് മാസങ്ങളില്‍ പണഇടപാടുകളില്‍ ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ വിഹിതം 90 ശതമാനമായി ഉയർന്നു. നെറ്റ്ബാങ്കിംഗ്, മൊബൈല്‍ ബാങ്കിംഗ്, യുപിഐ എന്നിവയുടെ ഉപയോഗം കുതിച്ചുയരുകയാണ്. ജനുവരി മുതല്‍ സെപ്തംബർ വരെയുള്ള കാലയളവില്‍ 1,536 ലക്ഷം കോടി രൂപയുടെ പേയ്‌മെന്റുകളാണ് ബാങ്കിംഗ് ചാനലുകളിലൂടെ നടന്നത്. 2,010ലെ ആദ്യ അർദ്ധ വാർഷികത്തില്‍ ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ മൂല്യം 679 ലക്ഷം കോടി രൂപ മാത്രമായിരുന്നു.

മൊത്തം ഇടപാടുകളുടെ എണ്ണത്തില്‍ 85 ശതമാനം വിഹിതവുമായി യുണിഫൈഡ് പേയ്‌മെന്റ്‌സ് ഇന്റർഫേസ്(യു.പി.ഐ) ഏറെ മുന്നിലാണ്. അതേസമയം മൊത്തം ഇടപാടുകളുടെ ഒൻപത് ശതമാനം വിഹിതം മാത്രമാണ് യു.പി.ഐയ്ക്കുള്ളത്. 69 ശതമാനം വിഹിതവുമായി റിയല്‍ ട്രൈം ഗ്രോസ് സെറ്റില്‍മെന്റ്(ആർ.ടി.ജിഎസ്) ഇടപാടുകളുടെ മൂല്യത്തില്‍ ഒന്നാമതെത്തി. എന്നാല്‍ ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണത്തില്‍ 0.1 വിഹിതം മാത്രമാണ് ആർ.ടി.ജി.എസിനുളളത്. വലിയ തുകയുടെ ഭൂരിപക്ഷം ഇടപാടുകളും ആർ.ടി.ജി.എസ് വഴിയാണ് നടക്കുന്നത്.

ചില്ലറ വ്യാപാര സ്ഥാപനങ്ങളിലും ഡിജിറ്റല്‍ ഇടപാടുകളിലും ഉപഭോക്താക്കള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെങ്കിലും ഡിജിറ്റല്‍ പേയ്‌മെന്റുകളുടെ മൊത്തം മൂല്യത്തില്‍ വളരെ കുറഞ്ഞ ശതമാനം മാത്രമാണ് യു.പി.ഐയുടെ വിഹിതം. ആർ.ടി.ജി.എസിന്റെ എണ്ണം 2019ല്‍ 14.8 കോടി രൂപയായിരുന്നത് കഴിഞ്ഞ വർഷം 29.5 കോടിയിലെത്തി. കഴിഞ്ഞ പത്ത് വർഷത്തിനിടെ രാജ്യത്തെ ഡിജിറ്റല്‍ ഇടപാടുകളുടെ എണ്ണത്തില്‍ 38 ഇരട്ടിയും മൂല്യത്തില്‍ മൂന്നിരട്ടിയും വർദ്ധനയുണ്ടായി. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകള്‍, യു.പി.ഐ, ഐ.എം.പി.എസ്, നെഫ്‌റ്റ്, ആർ.ടി.ജി.എസ്, നെറ്റ് ബാങ്കിംഗ്, ഡിജിറ്റല്‍ വാലറ്റുകള്‍ എന്നിവയാണ് പ്രധാന ഡിജിറ്റല്‍ പേയ്‌മെന്റ് സംവിധാനങ്ങള്‍.

X
Top