ഹാഫ് കുക്ക്ഡ് പൊറോട്ടയ്ക്ക് 5% ജിഎസ്ടി മാത്രംആഭ്യന്തര ഫിനിഷ്ഡ് സ്റ്റീല്‍ ഉപഭോഗം 13% വര്‍ധിച്ച് 136 മെട്രിക്ക് ടണ്‍ ആയതായി റിപ്പോർട്ട്കേരളത്തിലെ ഏറ്റവും ഉയരം കൂടിയ ഐടി വ്യവസായ സമുച്ചയം കൊച്ചിയിൽകുതിപ്പിനൊടുവിൽ സ്വർണ്ണവിലയിൽ ഇന്ന് ഇടിവ്രാജ്യത്തെ വൈദ്യുതി ഉപയോഗം കുതിച്ചുയർന്നു

രാജ്യത്ത് ഡിജിറ്റല്‍ മിഡിയയ്ക്കും നിയന്ത്രണം വന്നേക്കും

ന്യൂഡൽഹി: മാധ്യമ സ്വാതന്ത്ര്യത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ രാജ്യത്ത് വരുന്നതിനിടെ ഡിജിറ്റല്‍ മിഡിയയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്. രജിസ്‌ട്രേഷന്‍ ഓഫ് പ്രസ് ആന്റ് പിരിയോഡിക്കല്‍സ് ബില്ലിലെ ലംഘനങ്ങള്‍ക്ക് ഇതോടെ ഡിജിറ്റല്‍ മിഡിയയും നടപടി നേരിടേണ്ടിവരും.
പുതിയ ബില്‍ പാസായാല്‍ ഇന്ത്യയിലെ പത്രങ്ങളെയും പ്രിന്റിംഗ് പ്രസ്സുകളെയും നിയന്ത്രിക്കുന്ന 1867 ലെ പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് ബുക്ക്‌സ് ആക്ടിന് ബദലാകുമെന്നാണ് കരുതുന്നത്. അടുത്തയാഴ്ച ആരംഭിക്കുന്ന പാര്‍മെന്റ് സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നാണ് വിവരം.
പത്രമാധ്യമങ്ങള്‍ക്കുള്ള നിയന്ത്രണത്തിന് തുല്യമാകുന്ന ഡിജിറ്റല്‍ മിഡിയ നിയന്ത്രണ നിയമത്തില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ രജിസ്‌ട്രേഷനായി അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടിവരും. ഏത് ഇലക്ട്രോണിക് ഉപകരണം വഴി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായാല്‍ പോലും നിയമം ബാധകമാകും.

X
Top