
ന്യൂഡല്‍ഹി: തങ്ങളുടെ 85 കോടി രൂപ ഓഹരി തിരിച്ചുവാങ്ങല്‍ ഓഫര്‍ ഡിസംബര്‍ 26ന് ആരംഭിക്കുമെന്ന് ധനുക അഗ്രിടെക് ലിമിറ്റഡ് അറിയിച്ചു.
ബൈബാക്ക് 2023 ജനുവരി 6 ന് അവസാനിക്കും. 85 കോടി രൂപയാണ് ഇതിന് വകയിരുത്തിയിട്ടുള്ളത്.
2 രൂപ മുഖവിലയുള്ള 10 ലക്ഷം ഓഹരികള്‍ ഒരു ഷെയറിന് 850 രൂപ നിരക്കില്‍ തിരികെ വാങ്ങാനാണ് ഉദ്ദേശിക്കുന്നത്. നവംബര്‍ 1 ന് ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗമാണ് ഓഹരി ബൈബാക്ക് പ്രഖ്യാപിച്ചത്.