ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

3000 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ്, 2 ഓണ്‍ലൈന്‍ ഗെയ്മിംഗ് സ്ഥാപനങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

ന്യൂഡല്‍ഹി: ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഗുഡ്‌സ് ആന്‍ഡ് സര്‍വീസസ് ടാക്‌സ് ഇന്റലിജന്‍സ് (ഡിജിജിഐ) രണ്ട് ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി.3,000 കോടി രൂപയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. സ്ഥാപനങ്ങളുടെ പേരുകള്‍ പുറത്തുവന്നിട്ടില്ല.

ബെംഗളൂരു ആസ്ഥാനമായ ഗെയിംസ്‌ക്രാഫ്റ്റ് ടെക്‌നോളജിക്ക് 2022 സെപ്തംബറില്‍ സമാനമായ നോട്ടീസ് നല്‍കിയിരുന്നു. അന്ന് 21,000 കോടി രൂപയുടെ നികുതി വെട്ടിപ്പാണ് കണ്ടെത്തിയത്.

‘ചില ഓണ്‍ലൈന്‍ ഗെയിമിംഗ് കമ്പനികള്‍ പണമിടപാടുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ഇത് വാതുവയ്പ്പാണ്. ആദായനികുതി അതോറിറ്റിയുടെ നിലപാടനുസരിച്ച് ഇത്തരം സ്ഥാപനങ്ങള്‍ക്ക് നികുതി ബാധ്യതയുണ്ട്. അന്വേഷണം നടക്കുകയാണ്, ‘ ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു.

21,000 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പ് നടത്തിയതിന് ബെംഗളൂരു ആസ്ഥാനമായുള്ള ഗെയിംസ്‌ക്രാഫ്റ്റ് ടെക്‌നോളജിക്ക് ഡിജിജിഐ 2022 സെപ്തംബറില്‍ നോട്ടീസ് നല്‍കിയിരുന്നു. 2017 നും 2022 ജൂണ്‍ 30 നും ഇടയിലുള്ള ജിഎസ്ടി പേയ്‌മെന്റുകളുമായി ബന്ധപ്പെട്ടതാണ് നോട്ടീസ്. വാതുവയ്പ്പ് ഉള്‍പ്പെട്ട നിരവധി ഗെയിമുകള്‍ കമ്പനി പ്ലാറ്റ്‌ഫോമില്‍ അനുവദിച്ചിട്ടുണ്ടെന്നും അതിനാല്‍ ഇതിന് 28 ശതമാനം നികുതി നല്‍കേണ്ടതുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

എന്നിരുന്നാലും, അക്കാലത്ത്, ഗെയിമിംഗ് ജിഎസ്ടി നിയമങ്ങള്‍ വ്യക്തമായിരുന്നില്ല. അതേസമയം ഇപ്പോള്‍ 28 ശതമാനം നികുതി ഓണ്‍ലൈന്‍ ഗെയ്മിംഗ് സ്ഥാപനങ്ങള്‍ക്ക് ബാധകമാണ്. ജൂലൈ 11 ന് നടന്ന ജിഎസ്ടി കൗണ്‍സിലിന്റെ 50-ാമത് യോഗം ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടു.

X
Top