
മുംബൈ: ആഗോള സോഫ്റ്റ്‌വെയർ വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ ഇൻസൈറ്റ് പാർട്‌ണേഴ്‌സിന്റെ നേതൃത്വത്തിൽ 12 മില്യൺ ഡോളർ സമാഹരിച്ച് ഓപ്പൺ സോഴ്‌സ് ഡെവ്‌ഒപിഎസ് പ്ലാറ്റ്‌ഫോമായ ഡെവ്‌ട്രോൺ.
ലിയോ ക്യാപിറ്റലിൽ നിന്നും നിരവധി മാർക്വീ ഏഞ്ചൽ നിക്ഷേപകരിൽ നിന്നുമുള്ള പങ്കാളിത്തം ഈ ഫണ്ടിംഗ് റൗണ്ടിൽ ഉണ്ടായിരുന്നു. ഡെവ്‌ട്രോൺ അതിന്റെ ടീമിനെ വർധിപ്പിക്കുന്നതിനും പ്ലാറ്റ്‌ഫോം നവീകരിക്കുന്നതിനും പുതിയ വിപണികളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിനും ഫണ്ടിംഗ് ഉപയോഗിക്കാൻ പദ്ധതിയിടുന്നു.
പ്രശാന്ത് ഗിൽഡിയാൽ, നിശാന്ത് കുമാർ, രാജേഷ് റസ്ദാൻ എന്നിവർ ചേർന്ന് 2019-ൽ സ്ഥാപിച്ച സ്റ്റാർട്ടപ്പാണ് ഡെവ്‌ട്രോൺ. ഇത് ആപ്ലിക്കേഷൻ മാനേജ്മെന്റിനുള്ള ഒരു സോഫ്റ്റ്‌വെയർ ഡെലിവറി പ്ലാറ്റ്‌ഫോമാണ്. കൂടാതെ കണ്ടെയ്നറൈസ്ഡ് ആപ്ലിക്കേഷനുകളുടെ വിന്യാസം, സ്കെയിലിംഗ്, മാനേജ്മെന്റ് എന്നിവ ഓട്ടോമേറ്റ് ചെയ്യുന്നതിനുള്ള ഒരു ഓപ്പൺ സോഴ്സ് സിസ്റ്റം കമ്പനി വാഗ്ദാനം ചെയ്യുന്നു.
യുണൈറ്റഡ് സ്‌റ്റേറ്റ്‌സ്, ഇന്ത്യ എന്നിവിടങ്ങളിൽ കമ്പനിക്ക് ഗണ്യമായ സാന്നിധ്യമുണ്ട്.