
കൊച്ചി: ഹെൽത്ത് ആൻഡ് ഹൈജീൻ കമ്പനിയായ റെക്കിറ്റിന്റെ ബ്രാൻഡായ ഡെറ്റോൾരാജ്യത്തെ ആദ്യ ഹൈജീൻ ഒളിമ്പ്യാടായ ഡെറ്റോൾ ഹൈജീൻ ഒളിമ്പ്യാടിന് തുടക്കം കുറിച്ചു.
2022 ൽ 24 ദശലക്ഷം കുട്ടികളിൽ ഹൈജീൻ ഒളിമ്പ്യാട് എത്തിച്ചേരും. അഞ്ച് മുതൽ പതിനഞ്ച് വയസ്സിനിടയിലുള്ള കുട്ടികൾക്ക് വേണ്ടി ഒരുക്കുന്ന ഈ ഒളിമ്പ്യാട് ശുചിത്വവും, ആരോഗ്യവും എത്ര പ്രധാനപ്പെട്ടതാണെന്ന് മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കും.
ആരോഗ്യകരമായ ഒരു ഭാവിക്കുവേണ്ടി ശരിയായ ദിനചര്യ പിന്തുടരേണ്ടതിന്റെ ആവശ്യകതയിൽ ഊന്നൽ നൽകിക്കൊണ്ട് വിദ്യാർത്ഥികൾക്കിടയിൽ ശുചിത്വാഭിമുഖ്യ പെരുമാറ്റം പ്രോത്സാഹിപ്പിക്കുന്ന ഇന്ത്യയുടെ ആദ്യത്തെ ഹൈജീൻ ഒളിമ്പ്യാടായ ഡെറ്റോൾ ബനേഗാ സ്വസ്ഥ ഇന്ത്യയുമായി പങ്കുചേരുന്നതിൽ സന്തോഷമുണ്ടെന്ന് ഇന്ത്യൻ ടാലന്റ് ഒളിമ്പ്യാട് ഡയറക്ടർ മധുമതി. എം പറഞ്ഞു.
റെക്കിറ്റ് ഇന്ത്യയുടെ ഫ്ലാഗ്ഷിപ് ഉദ്യമമായ ഡെറ്റോൾ ബനേഗാ സ്വസ്ഥ ഇന്ത്യക്കു കീഴിലുള്ള ഡെറ്റോൾ ഹൈജീൻ ഒളിമ്പ്യാടിൽ, വിവിധ ജില്ലകളിലെ സ്കൂളുകളിൽ നിന്നും ഹൈജീൻ ചാംപ്യന്മാരെ കണ്ടെത്തുകയും, കൂടാതെ സ്‌കൂളിൽ ഹാജരാകാത്തത് കുറയ്ക്കുക, അസുഖം കുറയ്‌ക്കുക, ആരോഗ്യകരവും സന്തോഷകരവുമായ വീടുകൾ, തുടങ്ങിയ സുപ്രധാന വിഷയങ്ങളെ അഭിസംബോധന ചെയ്യാൻ ഈ ചാംപ്യൻമാർക്ക് അവസരം നൽകുകയും ചെയ്യും. പരീക്ഷ കുട്ടികൾക്ക് ഓൺലൈനായോ ഓഫ്‌ലൈനായോ എഴുതാം. വിജയികളെ 2022 ഒക്ടോബർ 2-ന് നേരിട്ട് അഭിനന്ദിക്കും. കൂടുതൽ വിവരങ്ങൾക്ക് web address https://dettolhygieneolympiad.com/






