8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

ഇന്ത്യൻ സ്‌റ്റാർട്ടപ്പുകൾ ഈ വർഷം സൃഷ്‌ടിച്ചത് 230,000 തൊഴിലവസരങ്ങൾ

ഫിനാൻഷ്യൽ സർവീസ് പ്ലാറ്റ്‌ഫോമായ സ്‌ട്രൈഡ്‌വണിന്റെ ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച് 2022ൽ ഇന്ത്യൻ സ്‌റ്റാർട്ടപ്പുകൾ 230,000 തൊഴിലവസരങ്ങൾ സൃഷ്‌ടിച്ചു.

2017-22 കാലയളവിൽ സ്‌റ്റാർട്ടപ്പുകൾ സൃഷ്‌ടിച്ച മൊത്തം തൊഴിലുകളുടെ എണ്ണം 78 ശതമാനം സംയുക്ത വാർഷിക വളർച്ചാ നിരക്ക് (സിഎജിആർ) രേഖപ്പെടുത്തിയെന്നും റിപ്പോർട്ട് വെളിപ്പെടുത്തി.

ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ സൃഷ്‌ടിക്കുന്നതിനുള്ള ഗവൺമെന്റിന്റെ ശ്രമം 2025ഓടെ തൊഴിൽ വ്യാപനം 70 മടങ്ങ് വർദ്ധിപ്പിക്കുമെന്നും റിപ്പോർട്ട് എടുത്തുപറയുന്നു.

യുഎസിനും ചൈനയ്ക്കും ശേഷം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്‌റ്റാർട്ടപ്പ് സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യൻ സ്‌റ്റാർട്ടപ്പ് ഇക്കോസിസ്‌റ്റം.

കേന്ദ്ര സർക്കാരിന്റെ ഡിപ്പാർട്ട്മെന്റ് ഓഫ് പ്രമോഷൻ ഓഫ് ഇൻഡസ്ട്രീസ് ആൻഡ് ഇന്റെർണൽ വകുപ്പിന് കീഴിൽ രജിസ്‌റ്റർ ചെയ്‌ത 770,000 സ്‌റ്റാർട്ടപ്പുകളാണുള്ളത്.

108 യൂണികോൺ കമ്പനികൾ (ഒരു ബില്യൺ ഡോളർ മൂല്യമുള്ള സ്‌റ്റാർട്ടപ്പ് കമ്പനി) അടങ്ങുന്ന ഇന്ത്യയിലെ സ്‌റ്റാർട്ടപ്പുകളുടെ സംയോജിത മൂല്യം ഏകദേശം 400 ബില്യൺ ഡോളറിലധികം വരും.

“സ്‌റ്റാർട്ടപ്പുകളുടെ ഉയർച്ച ഇന്ത്യയെ ലോകത്തിലെ മൂന്നാമത്തെ വലിയ സ്‌റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയാക്കി മാറ്റി, ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ സാരമായി ബാധിക്കുകയും ഇന്ത്യയുടെ ജിഡിപിയിലേക്ക് ഏകദേശം 4-5 ശതമാനം സംഭാവന നൽകാനുള്ള കഴിവ് കാണിക്കുകയും ചെയ്‌തു” സ്ട്രൈഡ് വൺ സ്ഥാപകൻ ഇഷ്പ്രീത് സിംഗ് ഗാന്ധി വ്യക്തമാക്കി.

അതേസമയം, ഈ വർഷം സ്‌റ്റാർട്ടപ്പ് സമ്പദ്‌വ്യവസ്ഥ സൃഷ്‌ടിച്ച തൊഴിലവസരങ്ങളെ കുറിച്ച് റിപ്പോർട്ടിൽ ഊന്നിപ്പറയുമ്പോഴും സ്‌റ്റാർട്ടപ്പുകളിലും വൻ ഐടി കമ്പനികളിലും വലിയ തോതിൽ പിരിച്ചുവിടലിന് സാക്ഷ്യം വഹിച്ച കാലഘട്ടം കൂടിയായിരുന്നു ഇത്.

ബൈജൂസ്‌ മുതൽ ഒല, ഓയോ തുടങ്ങിയ നിരവധി സ്‌റ്റാർട്ടപ്പ് കമ്പനികളാണ് ഇത്തവണ സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് പിരിച്ചുവിടലിന് സാക്ഷ്യം വഹിച്ചത്.

കൂടാതെ, ആമസോൺ, ഹ്യൂലറ്റ് പാക്കാർഡ്, മെറ്റ, ട്വിറ്റർ തുടങ്ങിയ പ്രമുഖ ടെക് ഭീമന്മാരും നിലവിലുള്ള വിപണി സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി ജീവനക്കാരെ പിരിച്ചുവിട്ടു.

ആഗോള തലത്തിൽ തന്നെ മാന്ദ്യം കാരണമുള്ള പിരിച്ചുവിടൽ വലിയ തോതിൽ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.

X
Top