
മുംബൈ: വിപണിയില്‍ കനത്ത ചാഞ്ചാട്ടം നേരിട്ടിട്ടും ഒക്ടോബറിലെ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 11 മാസത്തെ ഉയര്‍ന്ന നിലയിലെത്തി. ഇതോടെ ഒക്ടോബര്‍ അവസാനം വരെയുള്ള കണക്കു പ്രകാരം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 13.225 കോടിയായി.
സെന്‍ട്രല്‍ ഡെപ്പോസിറ്ററി സര്‍വീസസില്‍(സിഡിഎസ്എല്‍) 9.854 കോടിയും നാഷണല്‍ സെക്യൂരിറ്റീസ് ഡെപ്പോസിറ്ററി(എന്എസ്ഡിഎല്)യില്‍ 3.38 കോടി അക്കൗണ്ടുകളുമാണുള്ളത്.
ഒരുവര്‍ഷത്തിനുള്ളില്‍ 3.056 കോടി അക്കൗണ്ടുകളാണ് പുതിയതായി തുടങ്ങിയത്.
മാര്‍ച്ചിന് ശേഷം വിപണി മികച്ച മുന്നേറ്റം കുറിച്ചതാണ് പുതിയ നിക്ഷേപകരെ വിപണിയിലേക്ക് ആകര്‍ഷിച്ചത്. മിഡ്ക്യാപ് ഓഹരികളാണ് ഈ കാലയളവില്‍ നേട്ടത്തില്‍ മുന്നിലെത്തിയത്.
ഓഹരിയിലെ നിക്ഷേപ പങ്കാളിത്തത്തില്‍ നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും പുതിയതായി തുടങ്ങുന്ന അക്കൗണ്ടുകളുടെ എണ്ണം കൂടുകയാണ്.
മാര്‍ച്ചിന് ശേഷം സെന്‍സെക്സ് 9.34 ശതമാനവും നിഫ്റ്റി 11.24 ശതമാനവുമാണ് ഉയര്‍ന്നത്.