എല്‍പിജി പ്രതിസന്ധി ടൂറിസം മേഖലയ്ക്കും തിരിച്ചടിയാകുന്നുപരുത്തി വിപണിയില്‍ റെക്കോര്‍ഡ് കുതിപ്പ്; സംഭരണം 104 ലക്ഷം ബെയ്‌ലുകള്‍ കടന്നുവിലക്കയറ്റത്തോത് ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ കേരളം മൂന്നാമത്യുദ്ധത്തില്‍ ചിറകറ്റ് ആഗോള വ്യോമയാന മേഖല; ഗള്‍ഫ് വ്യോമപാതകളില്‍ കടുത്ത നിയന്ത്രണംഫെബ്രുവരിയിൽ പണപ്പെരുപ്പം ഉയർന്നു

സ്വർണ പണയ വിപണിയിൽ ആവേശമേറുന്നു

കൊച്ചി: ആഗോള വിപണിയുടെ ചുവടുപിടിച്ച് വില പുതിയ ഉയരങ്ങളിലേക്ക് നീങ്ങിയതോടെ രാജ്യത്തെ സ്വർണ പണയ വിപണിക്ക് ആവേശമേറുന്നു.

നിലവിലുള്ള സ്വർണ പണയ വായ്പകളുടെ മേൽ അധിക തുക അനുവദിച്ച് മികച്ച വളർച്ച നേടാനാണ് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായി നിലവിലുള്ള വായ്പകൾ പുതുക്കി അധിക തുക നേടാനുള്ള ഓഫറുകളുമായി ഉപഭോക്താക്കൾക്ക് ഇവർ സന്ദേശങ്ങൾ അയച്ചുതുടങ്ങി.

ഇതോടൊപ്പം സ്വർണ പണയ വായ്പകൾ അധിക ആനുകൂല്യങ്ങൾ നൽകി ഏറ്റെടുക്കാനുള്ള ശ്രമങ്ങളും സജീവമായി, സംസ്ഥാനത്ത് പവൻ വില റെക്കാഡിട്ടിരുന്നു.

രണ്ട് മാസത്തിനിടെ സ്വർണ വിലയിലുണ്ടായ വൻ കുതിപ്പിന്റെ നേട്ടമുണ്ടാക്കാൻ ഉപഭോക്താക്കൾ വ്യാപകമായി വായ്പകൾ പുതുക്കിവെക്കാൻ രംഗത്തുണ്ടെന്ന് ധനകാര്യ മേഖലയിലുള്ളവർ പറയുന്നു.

ഇപ്പോഴത്തെ വിലയിൽ സ്വർണ പണയ വായ്പ പുതുക്കിവെച്ചാൽ പവന് നാലായിരം രൂപ അധികമായി ഉപഭോക്താവിന് നേടാനാകും.

ഈ സാദ്ധ്യത മുതലെടുത്താണ് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾക്ക്(എൻ.ബി.എഫ്.സി) മേധാവിത്തമുള്ള സ്വർണപ്പണയ വിപണിയിൽ അധിക നേട്ടമുണ്ടാക്കാൻ ബാങ്കുകൾ ശ്രമം തുടങ്ങുന്നത്.

ഈടില്ലാത്ത വായ്പകളുടെ വിതരണത്തിന് റിസർവ് ബാങ്ക് കടുത്ത നിയന്ത്രണങ്ങളും അധിക ബാദ്ധ്യതകളും ഏർപ്പെടുത്തിയതിനാൽ സ്വർണപ്പണയ രംഗത്ത് കൂടുതൽ ശ്രദ്ധ പതിപ്പിക്കാനാണ് ബാങ്കുകളുടെ ആലോചന.

X
Top