ബിജെപിയുടെ ബാങ്ക് ബാലൻസ് 10,000 കോടിയായി ഉയർന്നുഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് തകർച്ചയിൽറഷ്യയുടെ അസംസ്കൃത എണ്ണ ഇന്ത്യയിലേക്ക് ഒഴുകുന്നതായി റിപ്പോർട്ട്വ്യാപാര, ഊര്‍ജ, പ്രതിരോധ മേഖകളില്‍ സഹകരണം ശക്തമാക്കാൻ ഇന്ത്യയും യുഎസുംനിര്‍മ്മാണ മേഖല തിളങ്ങുമെന്ന് റിപ്പോർട്ട്

2025ൽ നേട്ടത്തിൽ മുന്നിൽ പ്രതിരോധ ഫണ്ടുകൾ

മുംബൈ: 2025ൽ ഇതുവരെയുള്ള മ്യൂച്വൽ ഫണ്ടുകളുടെ പ്രകടനം വിലയിരുത്തുമ്പോൾ നേട്ടത്തിൽ മുന്നിൽ നിൽക്കുന്നത് പ്രതിരോധ ഫണ്ടുകളാണ്.

ഈ വർഷം ഇതുവരെ പ്രതിരോധ ഫണ്ടുകൾ നൽകിയ ശരാശരി നേട്ടം 30.23 ശതമാനമാണ്. മ്യൂച്വൽ ഫണ്ടുകളുടെ 70 ശതമാനവും ഈ വർഷം നേട്ടം നൽകി.

പ്രതിരോധ ഫണ്ടുകൾ കഴിഞ്ഞാൽ നേട്ടത്തിൽ മുന്നിൽ നിൽക്കുന്നത് ഗോൾഡ് ഫണ്ടുകളാണ്. ഈ വർഷം ഇതുവരെ ഗോൾഡ് ഫണ്ടുകൾ 24.42 ശതമാനം നേട്ടമാണ് നൽകിയത്.

ഒരു വർഷത്തെ നേട്ടം കണക്കിലെടുത്താൽ ഗോൾഡ് ഫണ്ടുകളാണ് മുന്നിൽ. കഴിഞ്ഞ ഒരു വർഷക്കാലയളവിൽ ഗോൾഡ് ഫണ്ടുകൾ നൽകിയ ശരാശരി നേട്ടം 30.3 ശതമാനമാണ്.

ബിഎഫ്എസ്ഐ ഫണ്ടുകൾ ഇക്കാലയളവിൽ 15.69 ശതമാനവും ഡിഫൻസ് ഫണ്ടുകൾ 12.4 ശതമാനവും നേട്ടം നൽകി.

കഴിഞ്ഞ മൂന്നുവർഷത്തെ നേട്ടം കണക്കിലെടുത്താലും ഗോൾഡ് ഫണ്ടുകളാണ് മുന്നിൽ നിൽക്കുന്നത്.

21.48 ശതമാനം പ്രതിവർഷനേട്ടമാണ് കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഗോൾഡ് ഫണ്ടുകൾ നൽകിയത്.

X
Top