പ്രതിസന്ധിക്കിടെ എൽപിജി സിലണ്ടർ ബുക്ക് ചെയ്യാൻ പുതിയ മാനദണ്ഡമെന്ന് റിപ്പോര്‍ട്ട്രാജ്യത്ത് ഇന്ധന വില ഉയർന്നേക്കുമെന്നുള്ള അഭ്യൂഹം ശക്തംഇന്ത്യ-ന്യൂസീലൻഡ് കരാർ: ഇന്ത്യൻ കയറ്റുമതിക്ക് നികുതിയിളവ് 100%സൗരോർജ്ജ ഉൽപ്പാദനത്തിൽ റെക്കോർഡ് നേട്ടവുമായി ഇന്ത്യഇന്ത്യ-ന്യൂസിലാൻഡ് വ്യാപാര കരാർ: രാജ്യത്തേക്ക് എത്തുന്നത് 1 .6 ലക്ഷം കോടിയുടെ നിക്ഷേപം

പ്രതിരോധ ഉത്പാദനം ആദ്യമായി 1 ട്രില്യണ്‍ ഭേദിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ പ്രതിരോധ ഉത്പാദനം കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ 12 ശതമാനത്തിലധികം ഉയര്‍ന്ന് 1.07 ട്രില്യണ്‍ രൂപയുടേതായി. ആദ്യമായാണ് പ്രതിരോധ ഉത്പാദനം 1 ട്രില്യണ്‍ രൂപ കടക്കുന്നത്. ചില സ്വകാര്യ പ്രതിരോധ കമ്പനികളില്‍ നിന്നുള്ള ഡാറ്റ കൂടി വരുന്നതോടെ മൂല്യം ഇനിയും ഉയരും.

പ്രതിരോധ-വ്യവസായ ലൈസന്‍സുകളുടെ എണ്ണം സമീപ വര്‍ഷങ്ങളില്‍ മൂന്നിരട്ടിയായി വര്‍ദ്ധിച്ചു.കയറ്റുമതിയും കൂടി. നിലവില്‍ 160 ബില്യണ്‍ രൂപയുടെ പ്രതിരോധ ഉപകരണങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്യുന്നത്.

മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 24 ശതമാനം അധികം. ഡോര്‍ണിയര്‍ -228 വിമാനങ്ങള്‍, പീരങ്കി തോക്കുകള്‍, റഷ്യയുമായുള്ള സംയുക്ത സംരംഭത്തില്‍ നിര്‍മ്മിച്ച ബ്രഹ്‌മോസ് മിസൈലുകള്‍, റഡാറുകള്‍, കവചിത വാഹനങ്ങള്‍, റോക്കറ്റുകള്‍, ലോഞ്ചറുകള്‍, വെടിക്കോപ്പുകള്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ കയറ്റുമതി ചെയ്യുന്നു. ഇറക്കുമതിയെ ആശ്രയിക്കുന്നത് ഇന്ത്യ, കുറയ്ക്കുകയാണ്.

നിലവില്‍ സൈനികോപകരണങ്ങളുടെ പകുതി റഷ്യയില്‍ നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. എന്നാല്‍ റഷ്യ-ഉക്രൈയ്ന്‍ യുദ്ധത്തോടെ സ്പെയറുകള്‍ വരുന്നത് നിന്നു. വ്യോമ പ്രതിരോധ സംവിധാനങ്ങളുടെ വിതരണം വൈകിപ്പിക്കാനും യുദ്ധം കാരണമായി.

കഴിഞ്ഞ ദശകത്തില്‍ ഏറ്റവും വലിയ ആയുധ ഇറക്കുമതി രാജ്യം ഇന്ത്യയായിരുന്നു.

X
Top