8 അത്യാധുനിക യുദ്ധക്കപ്പൽ നിർമിക്കാൻ ഇന്ത്യഊർജ പ്രതിസന്ധി: എൽപിജി വിതരണത്തിൽ ആശങ്ക വേണ്ടെന്ന് ആവർത്തിച്ച് കേന്ദ്രംഅലുമിനിയം ഉത്പാദനം നിലയ്ക്കുന്നുഎണ്ണവിതരണം സാധാരണ നിലയിലാകാൻ ആറുമാസമോ അതിലധികമോ എടുത്തേക്കാമെന്ന് മുന്നറിയിപ്പ്ഹോർമുസ് കടലിടുക്ക് കടന്ന് രണ്ട് ഇന്ത്യൻ കപ്പലുകൾ; വഹിക്കുന്നത് 92,000 ടൺ എൽപിജി

സഹകരണ, പൊതുമേഖലാ ബാങ്കുകളിലെ മൊത്തം നിക്ഷേപത്തില്‍ ഇടിവ്

തിരുവനന്തപുരം: സംസ്ഥാനതല ബാങ്കേഴ്‌സ് കമ്മിറ്റിയുടെ (എസ്എല്‍ബിസി) കണക്കുകള്‍ പ്രകാരം 2023ല്‍ സംസ്ഥാനത്തെ സഹകരണ, പൊതുമേഖലാ ബാങ്കുകളിലെ മൊത്തം നിക്ഷേപം കുറഞ്ഞു.

അതേസമയം സ്വകാര്യമേഖലാ ബാങ്കുകളും സ്‌മോള്‍ ഫിനാന്‍സ് ബാങ്കുകളും രണ്ടക്ക വളര്‍ച്ച രേഖപ്പെടുത്തിയതായും എസ്എല്‍ബിസിയുടെ 2023 മാര്‍ച്ചില്‍ അവസാനിക്കുന്ന പാദത്തിലെ ബാങ്കിംഗ് സ്ഥിതിവിവര കണക്കുകള്‍ ചൂണ്ടികാണിക്കുന്നു.

കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് ബാങ്ക് (കെഎസ് സിബി) അഥവാ കേരള ബാങ്കിലെ നിക്ഷേപം മുന്‍ വര്‍ഷം ഇതേ കാലയളവിലുള്ള 69,983.47 കോടി രൂപയില്‍നിന്നും 1.02 ശതമാനം ഇടിവോടെ 69,271.70 കോടി രൂപയിലെത്തി.

അതേസമയം, ബാങ്കിന്റെ ക്രെഡിറ്റ് -ഡിപ്പോസിറ്റ് റേഷ്യോ 2.44 ശതമാനം ഉയരുകയും ചെയ്തു. മൊത്തം ബാങ്ക് നിക്ഷേപത്തില്‍ കെഎസ്‌സിബിയുടെ വിഹിതത്തിലും ഇടിവ് രേഖപ്പെടുത്തി.

2021 മാര്‍ച്ചില്‍ കേരള ബാങ്കിലെ നിക്ഷേപം സംസ്ഥാനത്തെ മൊത്തം ബാങ്ക് നിക്ഷേപത്തിന്റെ 10 ശതമാനത്തോളം ആയിരുന്നു. അതായത് 6.77 ലക്ഷം കോടി രൂപ. എന്നാല്‍ ഇത് 2022 മാര്‍ച്ചില്‍ 9.4 ശതമാനവും, 2023 മാര്‍ച്ചില്‍ 8.7 ശതമാനവും ഇടിഞ്ഞു.

കേരള ബാങ്ക്, മലപ്പുറം ജില്ലാ സഹകരണ ബാങ്ക്, കേരള സ്റ്റേറ്റ് കോഓപ്പറേറ്റീവ് അഗ്രികള്‍ച്ചറല്‍ ആന്‍ഡ് റൂറല്‍ ഡവലപ്‌മെന്റ് ബാങ്ക്, പ്രൈമറി കോഓപ്പറേറ്റീവ് അഗ്രികള്‍ച്ചര്‍ ആന്‍ഡ് റൂറല്‍ ഡവലപ്‌മെന്റ് ബാങ്ക് എന്നിവ ഉള്‍പ്പെടെയുള്ള സഹകരണ ബാങ്കുകളിലെ മൊത്തം നിക്ഷേപം 2023 മാര്‍ച്ചില്‍ 74,699.60 കോടി രൂപയാണ്. 2022 മാര്‍ച്ചില്‍ ഇത് 74,902.25 കോടി രൂപയായിരുന്നു. ഇടിവ് 0.28 ശതമാനം.

കേരളത്തില്‍ 12 പൊതുമേഖലാ വാണിജ്യ ബാങ്കുകള്‍ മൊത്തം നിക്ഷേപത്തില്‍ 5 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ച 2022 -23-ല്‍ രേഖപ്പെടുത്തി. 2021 -22-ല്‍ 9.18 ശതമാനമായിരുന്നു വളര്‍ച്ച. മൊത്തം നിക്ഷേപത്തില്‍ പൊതുമേഖലാ ബാങ്കുകളുടെ വിഹിതം 2021 മാര്‍ച്ചില്‍ 46.49 ശതമാനമായിരുന്നു. ഇത് 2023 മാര്‍ച്ചില്‍ 45.49% ആയി താഴ്ന്നു.

സ്വകാര്യമേഖലയിലെ 20 വാണിജ്യ ബാങ്കുകളുടെ നിക്ഷേപങ്ങളില്‍ 10.78 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2022 മാര്‍ച്ചില്‍ 2.91 ലക്ഷം കോടി രൂപയായിരുന്നു നിക്ഷേപം. ഇത് 2023 മാര്‍ച്ചില്‍ 3.23 ലക്ഷം കോടി രൂപയിലെത്തി.

മൊത്തം നിക്ഷേപത്തില്‍ സ്വകാര്യമേഖലാ വാണിജ്യ ബാങ്കുകളുടെ വിഹിതം 2021 മാര്‍ച്ചില്‍ 39.01 ശതമാനമായിരുന്നു. ഇത് ഈ വര്‍ഷം 40.61 ശതമാനമായി ഉയര്‍ന്നു.

X
Top