ദീർഘായുസ്സ് മാത്രം പോരാ; സാമ്പത്തിക സുരക്ഷയും വേണംഇന്ത്യയുടെ വ്യാവസായിക ഉൽപ്പാദനത്തിൽ 5.1% വർദ്ധനവ്; ഖനന മേഖലയിൽ തളർച്ചരാജ്യത്ത് ഈ സാമ്പത്തിക വർഷം പ്രവർത്തനം ആരംഭിക്കുന്നത് 60-ഓളം പുതിയ ഖനികൾ; ലിഥിയം, നിക്കൽ സംസ്‌കരണ യൂണിറ്റുകളും ഉടൻക്രെഡിറ്റ് ഡെറിവേറ്റീവ് വിപണി വിപുലീകരിക്കാനുള്ള അന്തിമ മാർഗ്ഗനിർദ്ദേശങ്ങളുമായി ആർബിഐ‘ഇൻഡക്സ് ഓഫ് സർവീസ് പ്രൊഡക്ഷൻ’: ജൂലൈ മുതൽ രാജ്യം പുതിയ പ്രതിമാസ സൂചിക പുറത്തിറക്കും

പ്രത്യക്ഷ നികുതി വരുമാനത്തിൽ ഇടിവ്

കൊച്ചി: ഏപ്രിൽ മുതൽ ജൂൺ വരെ മൂന്ന് മാസത്തിൽ രാജ്യത്തെ പ്രത്യക്ഷ നികുതി സമാഹരണം 1.39 ശതമാനം ഇടിഞ്ഞ് 4.59 ലക്ഷം കോടി രൂപയായി. അഡ്വാൻസ് നികുതി അടവിലെ തളർച്ചയാണ് തിരിച്ചടിയായത്.

ഏപ്രിൽ ഒന്ന് മുതൽ ജൂൺ 18 വരെ 1.56 ലക്ഷം രൂപയാണ് അഡ്വാൻസ് നികുതിയായി ലഭിച്ചത്. മുൻവർഷം ഇതേകാലയളവിൽ അഡ്വാൻസ് നികുതിയിൽ 27 ശതമാനം വർദ്ധനയുണ്ടായിരുന്നു.

കോർപ്പറേറ്റ് നികുതി ഇനത്തിലെ തുക അഞ്ച് ശതമാനം കുറഞ്ഞ് 1.73 ലക്ഷം കോടി രൂപയായി.

അതേസമയം പ്രൊഫഷണൽ ആദായ നികുതി ഉൾപ്പെടെയുള്ള കോർപ്പറേറ്റ് ഇതര നികുതി സമാഹരണം 0.7 ശതമാനം ഉയർന്ന് 2.73 ലക്ഷം കോടി രൂപയായി.

സെക്യൂരിറ്റീസ് ട്രാൻസാക്ഷൻ നികുതി 12 ശതമാനം വർദ്ധനയോടെ 13,013 കോടി രൂപയായി.

X
Top