ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 6.92 ബില്യണ്‍ ഡോളറിന്റെ ഇടിവ്നാല് ഇന്ത്യന്‍ കമ്പനികള്‍ക്ക് അപൂര്‍വ്വ ഭൗമ കാന്തങ്ങള്‍ ലഭ്യമാക്കാന്‍ ചൈനആദ്യ ആറ് മാസത്തെ ധനക്കമ്മി 5.73 ലക്ഷം കോടി രൂപ, ബജറ്റ് ലക്ഷ്യത്തിന്റെ 36.5 ശതമാനം10 വര്‍ഷ പ്രതിരോധ ചട്ടക്കൂട്‌ ഒപ്പുവച്ച് ഇന്ത്യയും യുഎസുംഇന്ത്യയില്‍ റെക്കോര്‍ഡ് വില്‍പ്പന നടത്തി ആപ്പിള്‍

വികേന്ദ്രീകരണത്തിന്റെ വീരഗാഥകള്‍

ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളില്‍ ആണെന്ന് പറഞ്ഞത് ഗാന്ധിജിയാണ്. ഗ്രാമ സ്വരാജ് എന്ന മുദ്രാവാക്യം അദ്ദേഹമാണ് ഉയര്‍ത്തിയത്. പഞ്ചായത്ത് രാജ് നിയമം കൊണ്ടുവന്നത് രാജീവ് ഗാന്ധിയാണ്. ത്രിതല പഞ്ചായത്ത് സംവിധാനം ഏറ്റവും ഫലപ്രദമായി നടപ്പാക്കിയത് കേരളവും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ സ്ത്രീകള്‍ക്ക് മൂന്നിലൊന്ന് സംവരണവും കേരളം ആദ്യമേ നടപ്പാക്കി. 

വികേന്ദ്രീകൃത ആസൂത്രണം കൂടുതല്‍ ഫലപ്രദമാക്കുന്നതിന് വേണ്ടിയാണ് ജനകീയസൂത്രണ പ്രസ്ഥാനത്തിന് കേരളം രൂപം നല്‍കിയത്. മൂന്നാം നായനാര്‍ മന്ത്രിസഭയുടെ ഏറ്റവും പ്രധാനപ്പെട്ട ഭരണ നേട്ടങ്ങളില്‍ ഒന്നാണിത്. പദ്ധതികള്‍ മുകളില്‍ നിന്ന് ആവിഷ്‌കരിക്കുന്നതിന് പകരം ജനങ്ങളുടെ ആവശ്യകത മനസ്സിലാക്കി താഴെത്തട്ടില്‍ നിന്നു തന്നെ ആവിഷ്‌കരിച്ചു തുടങ്ങുന്ന ശൈലി. പദ്ധതി നടത്തിപ്പില്‍ മാത്രമല്ല പദ്ധതി ആസൂത്രണത്തിലും പഞ്ചായത്തുകള്‍ക്ക് കൂടുതല്‍ റോള്‍ ലഭിച്ചു. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ പ്രാദേശിക ഗവണ്‍മെന്റുകളായി അക്ഷരാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. അത് നമ്മുടെ വികസന പ്രക്രിയയില്‍ കാതലായ ഒരു മാറ്റമാണ് കൊണ്ടുവന്നത്.  

കണ്ണൂര്‍ ജില്ലയിലെ കല്ല്യാശേരിയില്‍ കേരള ശാസ്ത്ര സാഹിത്യ പരിഷതിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ ജനകീയാസൂത്രണ പ്രസ്ഥാനത്തിന് ഒരു ബ്ലൂപ്രിന്റായി. ആസൂത്രണ വിദഗ്ധന്‍ ഐ.എസ് ഗുലാത്തി ആയിരുന്നു അന്ന് പ്ലാനിംഗ് ബോര്‍ഡ് ചെയര്‍മാന്‍. മുഖ്യമന്ത്രി നായനാരുടെ നേതൃത്വത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പെടെ വിപുലമായ ഒരു ജനകീയ കമ്മിറ്റിയാണ് പദ്ധതിയുടെ മാര്‍ഗരേഖ തയ്യാറാക്കിയത്. പിന്നീട് ധനകാര്യ മന്ത്രിയായി വന്ന ഡോ. തോമസ് ഐസക്ക് ജനകീയാസൂത്രണ പ്രസ്ഥാനത്തിന്റെ രൂപകല്‍പനയില്‍ പ്രധാന പങ്കുവഹിച്ചു.

ജോഗ്രഫിക്കല്‍ മാപ്പിംഗ്, ഡാറ്റ സോഴ്‌സിംഗ്, സ്റ്റാറ്റിസ്റ്റിക്കല്‍ അനാലിസിസ്, സര്‍വെ, ഫീസിബിലിറ്റി സ്റ്റഡി, ആവശ്യകതാ പഠനം, ഇമ്പാക്ട് സ്റ്റഡീസ് തുടങ്ങിയവ വന്‍കിട പദ്ധതികള്‍ക്ക് മാത്രമല്ല താഴെത്തട്ടിലുള്ള ആസൂത്രണത്തിനും മാനദണ്ഡമായി മാറി. മൊത്തത്തില്‍ നമ്മുടെ ആസൂത്രണ പ്രക്രിയയ്ക്ക് പ്രൊഫഷണലും ശാസ്ത്രീയവുമായ ഒരു സമീപന രീതി കൈവന്നു. ത്രിതല പഞ്ചായത്ത് സംവിധാനം ശക്തമായി മാറി. നേരത്തെ ചടങ്ങിന് നടത്തിയിരുന്ന അയല്‍ക്കൂട്ടങ്ങളില്‍ ആളുകളുടെ പങ്കാളിത്തം വര്‍ദ്ധിച്ചു. അധികാര വികേന്ദ്രീകരണം ഫലപ്രദമായി നടപ്പാക്കിയതിന് 2009-10ലെ ഭാരത സര്‍ക്കാരിന്റെ പുരസ്‌കാരം കേരളത്തിനു ലഭിച്ചു. കോവിഡും പ്രളയവും ഫലപ്രദമായി അതിജീവിച്ചതിന് കേരളം നന്ദി പറയേണ്ടത് ഈ വികേന്ദ്രീകൃത വികസന സമീപനത്തോടാണ്. വിദ്യാഭ്യാസരംഗത്തും ആരോഗ്യത്തിലും നാം കൈവരിച്ച നേട്ടങ്ങള്‍ തുടരുന്നതിനും ഇത് ഗുണകരമായി. 

X
Top