ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍റോസ്നെഫ്റ്റിനും ലുക്കോയിലിനുമെതിരെ യുഎസ് ഉപരോധം; ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ റഷ്യന്‍ കരാറുകള്‍ പുനഃപരിശോധിക്കുന്നുദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍

ധന സമാഹരണം നടത്തി ബി2ബി ഡിഎഒ സേവന ദാതാവായ ഡാവോലെൻസ്

ബാംഗ്ലൂർ: കോയിൻഡിസിഎക്സ്  സഹസ്ഥാപകരായ നീരജ് ഖണ്ഡേൽവാൾ, സുമിത് ഗുപ്ത, നസറ ടെക്നോളജീസ് സിഇഒ മനീഷ് അഗർവാൾ എന്നിവരുൾപ്പെടെ 36 ഏഞ്ചൽ നിക്ഷേപകരിൽ നിന്ന് വെളിപ്പെടുത്താത്ത തുക സമാഹരിച്ച്‌ ബിസിനസ്-ടു-ബിസിനസ് (B2B) വികേന്ദ്രീകൃത സ്വയംഭരണ സ്ഥാപന (DAO) സേവന ദാതാവായ ഡാവോലെൻസ്. കഴിഞ്ഞ മാസം, ബാലാജി ശ്രീനിവാസൻ, പോളിഗോണിന്റെ സഹസ്ഥാപകൻ സന്ദീപ് നെയിൽവാൾ തുടങ്ങിയ ഏഞ്ചൽ നിക്ഷേപകരുടെ പങ്കാളിത്തത്തോടെ, നെക്‌സസ് വെഞ്ച്വർ പാർട്‌ണേഴ്‌സിന്റെ നേതൃത്വത്തിലുള്ള ഫണ്ടിംഗിൽ സ്റ്റാർട്ടപ്പ് 5 മില്യൺ ഡോളർ (ഏകദേശം 39 കോടി രൂപ) സമാഹരിച്ചിരുന്നു.
മുൻ റൗണ്ടിന്റെ വിപുലീകരണമാണ് ഏറ്റവും പുതിയ ഫണ്ടിംഗ് എന്ന് കമ്പനി പറഞ്ഞു.

ജനുവരിയിൽ വിക്രം ആദിത്യയും അപൂർവ് നന്ദനും ചേർന്ന് സ്ഥാപിച്ച ഡാവോലെൻസ്, ഡിഎഒകളും അവരുടെ കമ്മ്യൂണിറ്റി അംഗങ്ങളും തമ്മിലുള്ള കണ്ടെത്തൽ, ഓൺബോർഡിംഗ്, സംഭാവന പ്രക്രിയകൾ എന്നിവ സുഗമമാക്കുന്നതിന് ലക്ഷ്യമിട്ടുള്ള ഒരു കൂട്ടം ടൂളുകൾ വഴി ഡിഎഒകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് ലളിതമാക്കാൻ ശ്രമിക്കുന്ന ഒരു വെബ്3 സ്റ്റാർട്ടപ്പാണ്.

X
Top