15,851 കോടി രൂപയുടെ വ്യാജ ഐടിസി കെയ്മുകള്‍ കണ്ടെത്തി ജിഎസ്ടി ഉദ്യോഗസ്ഥര്‍ഓഗസ്റ്റില്‍ ആര്‍ബിഐ നിരക്ക് കുറച്ചേയ്ക്കുമെന്ന് പിഎന്‍ബി മെറ്റ്‌ലൈഫ് സിഐഒ, വാഹനങ്ങളുടെ എണ്ണത്തിലെ വളര്‍ച്ച നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇരട്ടിയാകുംഇന്ത്യ-ഇഎഫ്ടിഎ സ്വതന്ത്ര വ്യാപാര കരാര്‍ ഒക്ടോബര്‍ 1 ന് പ്രാബല്യത്തില്‍ വരുംഇന്ധന വില കുറയ്ക്കാനാകുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രികർണാടകയിൽ യുപിഐ ഇടപാട് നിർത്തി വ്യാപാരികൾ; പ്രതിസന്ധി കൂടുതൽ സംസ്ഥാനങ്ങളിലേക്ക്

ദലാല്‍ സ്ട്രീറ്റില്‍ അടുത്തയാഴ്ച 10 ഐപിഒകള്‍

മുംബൈ: ജൂലൈ 21 നാരംഭിക്കുന്ന ആഴ്ചയില്‍ പ്രാഥമിക വിപണി വീണ്ടും തിരക്കേറിയതാകും. 10 ഐപിഒകളും (ഇനീഷ്യല്‍ പബ്ലിക് ഓഫറിംഗ്) മൂന്നു ലിസ്റ്റിംഗുമാണ് നടക്കുക.

മെയ്ന്‍ബോര്‍ഡ്, എസ്എംഇ വിഭാഗങ്ങളിലായി അഞ്ച് ഐപിഒകളാണുണ്ടാകുക. പ്രോപ്പര്‍ട്ടി ഷെയര്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് ആര്‍ഇഐടി (റിയല്‍ ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ്) യുടെ രണ്ടാമത്തെ സ്‌ക്കീം പ്രോപ്ഷെയര്‍ ടൈറ്റാനിയുടേതാണ് ആദ്യ ഐപിഒ. ജൂലൈ 21 ന് സബ്സ്‌ക്രിപ്ഷനാരംഭിക്കുന്ന 473 കോടി രൂപയുടെ ഓഫറിന്റെ പ്രൈസ് ബാന്‍ഡ് 10-10.6 ലക്ഷം കോടി രൂപ.

മെയിന്‍ബോര്‍ഡിലെ ഇക്വിറ്റി ഐപിഒകളില്‍ ആദ്യത്തേത് വര്‍ക്ക്‌സ്‌പേസ് സൊല്യൂഷന്‍സ് പ്രൊവൈഡര്‍ ഇന്‍ഡിക്യൂബിന്റേയും ലാപ്ടോപ്പ് & ഡെസ്‌ക്ടോപ്പ് റീഫിര്‍ബിഷര്‍ ജിഎന്‍ജി ഇലക്ട്രോണിക്‌സിന്റേതുമാണ്. ജൂലൈ 23 ന് ആരംഭിച്ച് 25 ന് ആരംഭിക്കുന്ന ഓഫറുകളില്‍ ഇരുകമ്പനികളും പ്രൈസ് ബാന്റ് നിശ്ചയിച്ചിരിക്കുന്നത് 225 രൂപ-237 രൂപയാണ്. യഥാക്രമം 700 കോടി രൂപയും 460.4 കോടി രൂപയും സമാഹരിക്കാനുദ്ദേശിക്കുന്നു.

തുടര്‍ന്ന് ജൂലൈ 24 ന് ഹോട്ടല്‍ ശൃഖല ഓപ്പറേറ്ററായ ബ്രിഗേഡ് ഹോട്ടല്‍ വെഞ്ചേഴ്‌സിന്റെ 759.6 കോടി രൂപ പബ്ലിക് ഓഫറിംഗ് നടക്കും. ശാന്തി ഗോള്‍ഡ് ഇന്റര്‍നാഷണിലിന്റെ ഐപിഒ തൊട്ടടുത്ത ദിവസമാണ്. ഇരു കമ്പനികളും പ്രൈസ് ബാന്റ് നിശ്ചയിച്ചിട്ടില്ല.

എസ്എംഇ (സ്‌മോള്‍, മീഡിയം എന്റര്‍പ്രൈസസ്) വിഭാഗത്തിലും സമാനതോതിലാണ് ഐപിഒകളുടെ എണ്ണം. ജൂലൈ 21 ന് ആരംഭിക്കുന്ന അഞ്ച് പൊതു ഇഷ്യൂകളില്‍, ഇപിസി കമ്പനിയായ സാവി ഇന്‍ഫ്ര & ലോജിസ്റ്റിക്‌സിന്റെയും അലുമിനിയം കാസ്റ്റിംഗ് നിര്‍മ്മാതാക്കളായ സ്വാസ്തിക കാസ്റ്റലിന്റേതുമാണ് ശ്രദ്ധേയമായവ. യാഥാക്രമം 114-120 രൂപ പ്രൈസ് ബാന്റില്‍ 69.98 കോടി രൂപയും, 65 രൂപ പ്രൈസ് ബാന്റഇല്‍ 14.07 കോടി രൂപയുമാണ് ഇരു കമ്പനികളും സമാഹരിക്കുക.

ഇന്‍ഫ്രാസ്ട്രക്ചര്‍ കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്ന മോണാര്‍ക്ക് സര്‍വേയേഴ്സ് & എഞ്ചിനീയറിംഗ് കണ്‍സള്‍ട്ടന്റ്സ് ജൂലൈ 22 ന് 93.75 കോടി രൂപയുടെ പ്രാരംഭ ഓഹരി വില്‍പ്പന ആരംഭിക്കും. തുടര്‍ന്ന് ടിഎസ്സി ഇന്ത്യയുടെ 25.9 കോടി രൂപ പബ്ലിക് ഇഷ്യൂ ജൂലൈ 23 ന്. യഥാക്രമം 237-250 രൂപയും 68-70 രൂപയുമാണ് ഇരുകമ്പനികളും വില നിശ്ചയിച്ചിരിക്കുന്നത്.

ഫാര്‍മസ്യൂട്ടിക്കല്‍ എക്സിപിയന്റുകളും സ്പെഷ്യാലിറ്റി കെമിക്കലുകളും നിര്‍മ്മിക്കുന്ന പട്ടേല്‍ കെം സ്പെഷ്യാലിറ്റീസിന്റെ 58.8 കോടി രൂപ ഐപിഒയാണ് എസ്എംഇ വിഭാഗത്തില്‍ അവസാനത്തേത്. ജൂലൈ 25 ന് ആരംഭിക്കുന്ന ഓഫറിന്റെ പ്രൈസ് ബാന്‍ഡ് ഒരു ഷെയറിന് 82-84 രൂപയായി നിശ്ചയിച്ചിട്ടുണ്ട്.

പ്രോപ്ഷെയര്‍ ടൈറ്റാനിയ ഒഴികെ മുകളില്‍ സൂചിപ്പിച്ച എല്ലാ ഐപിഒകള്‍ക്കും സബ്സ്‌ക്രിപ്ഷന് മൂന്ന് ദിവസത്തെ കാലയളവ് ഉണ്ടായിരിക്കും.

X
Top