ഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോയുകെ, ഇഫ്ടിഎ കരാറുകള്‍ 100 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിന് വഴിയൊരുക്കും: പിയൂഷ് ഗോയല്‍ഡിജിറ്റല്‍ പെയ്മെന്റുകളുടെ 85 ശതമാനം യുപിഐ വഴിയെന്ന് ആര്‍ബിഐ ഗവര്‍ണര്‍ആഭ്യന്തര ആവശ്യകത സമ്പദ് വ്യവസ്ഥയെ മുന്നോട്ട് നയിക്കുന്നു: ആര്‍ബിഐ

‘വ്യവസായങ്ങൾക്ക് അനുസൃതമായി പാഠ്യ പദ്ധതി പരിഷ്കരിക്കും’

കൊച്ചി: വ്യവസായ മേഖലയിൽ കൂടുതലായി വിനിയോഗിക്കുന്ന എഐ, ഡാറ്റാ സയൻസ് തുടങ്ങിയ സാങ്കേതികവിദ്യകൾക്ക് അനുസൃതമായി വിദ്യാഭ്യാസവും മാറണമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി (സിഐഐ) കേരള എജ്യുക്കേഷൻ കോൺക്ലേവ് 2025 ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി. ബിരുദധാരികളുടെ തൊഴിൽക്ഷമത കൂട്ടുന്നതിന് സർക്കാർ ഊന്നൽ നൽകുന്നുണ്ട്. അക്കാദമിക് പഠനവും വ്യവസായത്തിന്റെ ആവശ്യകതകളും തമ്മിലുള്ള അന്തരം നികത്താൻ ഇൻഡസ്ട്രി-അക്കാദമിക് പങ്കാളിത്തം അനിവാര്യമാണ്. ‘ഇൻഡസ്ട്രി ഓൺ കാമ്പസ്’, ‘കണക്ട് കരിയർ ടു ക്യാമ്പസ്’ തുടങ്ങിയ പദ്ധതികൾ ഇതിന്റെ ഭാഗമായി സർക്കാർ നടപ്പാക്കിക്കഴിഞ്ഞു.l ഈ പദ്ധതികൾക്ക് കീഴിൽ 500-ൽ അധികം ടെക്നോ-ബിസിനസ് ഇൻകുബേറ്ററുകൾ സ്ഥാപിച്ചു. വിദ്യാർഥികൾക്ക് നേരിട്ടുള്ള തൊഴിൽ പരിചയം നൽകുന്നതിന് ‘ഇന്റേൺഷിപ്പ് 1.0’ പോലുള്ള പദ്ധതികൾ നടപ്പാക്കി.

വ്യവസായത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് പാഠ്യ പദ്ധതി പരിഷ്കരിക്കുന്നതിന് സർക്കാർ ശ്രദ്ധ ചെലുത്തും. നൈപുണ്യ വികസനത്തിന് സർക്കാർ പ്രത്യേക പ്രാധാന്യം നൽകുന്നു. അഡീഷണൽ സ്കിൽ അക്വിസിഷൻ പ്രോഗ്രാം കേരള, നാല് വർഷ ബിരുദ കോഴ്സുകൾ, ഡിജിറ്റൽ വർക്ക്ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം തുടങ്ങിയ പദ്ധതികളിലൂടെ വിദ്യാർഥികൾക്ക് തൊഴിൽപരമായ സാധ്യതകൾ വർധിപ്പിക്കാൻ ലക്ഷ്യമിടുന്നു. ഇതിനുപുറമെ, വിദ്യാർഥികൾക്ക് ജോലിക്ക് തയ്യാറെടുക്കുന്നതിനൊപ്പം തൊഴിൽദാതാക്കളാകാൻ അവരെ പ്രേരിപ്പിക്കുകയും ചെയ്യണം. ഇതിനായി ക്യാംപസുകളിൽ ഇൻകുബേഷൻ സൗകര്യങ്ങൾ, മെന്ററിംഗ്, ഫണ്ടിംഗ് സൗകര്യങ്ങൾ എന്നിവ ഒരുക്കും. യങ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം പോലുള്ള സംരംഭങ്ങൾ ഇതിന് സഹായകമാണ്.

ഗവേഷണം വ്യവസായത്തിന്റെയും സമൂഹത്തിന്റെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സഹായിക്കണമെന്നും മന്ത്രി പറഞ്ഞു. വ്യവസായങ്ങൾ, ഗവേഷണ കേന്ദ്രങ്ങൾ, സർക്കാർ ഏജൻസികൾ എന്നിവ തമ്മിൽ ശക്തമായ ബന്ധം സ്ഥാപിക്കണം. ‘വിജ്ഞാന കേരളം’ പോലുള്ള പദ്ധതികൾ ഗവേഷണത്തെയും വ്യവസായത്തെയും ബന്ധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും. അധ്യാപകർക്ക് വ്യവസായത്തിലെ മാറ്റങ്ങൾക്കനുസരിച്ച് പരിശീലനം നൽകേണ്ടത് വളരെ പ്രധാനമാണ്. എല്ലാ കമ്പനികളും കുറഞ്ഞത് ഒന്നോ രണ്ടോ സ്ഥാപനങ്ങളുമായി സഹകരിച്ചാൽ കേരളത്തിന്റെ തൊഴിൽ മേഖലയെ വളരെ പെട്ടെന്ന് തന്നെ മാറ്റിമറിക്കാൻ കഴിയും. ഈ കോൺക്ലേവ് ചർച്ചകൾക്ക് മാത്രമുള്ള ഒരു വേദിയായി ചുരുങ്ങരുത്, മറിച്ച് പ്രവർത്തനപരമായ ഫലങ്ങൾ ഉണ്ടാകണമെന്നും ചൂണ്ടിക്കാണിച്ചു.

കൊച്ചി റാഡിസൺ ബ്ലൂ ഹോട്ടലിൽ നടന്ന പരിപാടിയിൽ സിഐഐ കേരള എഡ്യൂക്കേഷൻ ആൻഡ് സ്കിൽസ് പാനൽ കൺവീനറും എംജി യൂണിവേഴ്സിറ്റി വൈസ് ചാൻസലറുമായ ഡോ. സി ടി അരവിന്ദകുമാർ, കേരള ഡെവലപ്‌മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ അംഗം ഡോ. പി വി ഉണ്ണികൃഷ്ണൻ, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ഷർമിള മേരി ജോസഫ്, സിഐഐ കേരള ചെയർമാൻ വികെസി റസാഖ്, സിഐഐ കേരള എഡ്യൂക്കേഷൻ ആൻഡ് സ്കിൽസ് പാനൽ കോ-കൺവീനർ ഡോ. രാധാ തേവന്നൂർ എന്നിവർ പ്രസംഗിച്ചു.

X
Top