ഇന്ത്യക്ക് ദീർഘകാലം യുറേനിയം നൽകുമെന്ന് കാനഡ; സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ ഈ വർഷംനിയന്ത്രിത സർവീസുകൾ ആരംഭിച്ച് വിമാന കമ്പനികൾ; ഗൾഫ് മേഖലയിലെ വിമാനത്താവളങ്ങളിൽ കുടുങ്ങിയ കൂടുതൽ പേർ ഇന്ത്യയിലേക്ക്കേന്ദ്ര സർക്കാർ ജീവനക്കാർക്ക് റെക്കോർഡ് ശമ്പള വർദ്ധനവ് വരുന്നുപശ്ചിമേഷ്യ സംഘർഷം: ഇന്ത്യൻ അരി കയറ്റുമതി പ്രതിസന്ധിയിൽകാനഡയുമായുള്ള സാമ്പത്തിക ബന്ധം കൂടുതൽ ശക്തമാക്കാൻ ഇന്ത്യ

ത്രൈമാസത്തിൽ മൊത്തം നിക്ഷേപം 10% വർദ്ധിച്ചതായി സിഎസ്ബി ബാങ്ക്

മുംബൈ: ജൂലൈ-സെപ്റ്റംബർ പാദത്തിൽ നിക്ഷേപത്തിൽ 10 ശതമാനം വളർച്ച കൈവരിച്ചതായി സിഎസ്ബി ബാങ്ക് അറിയിച്ചു. അറിയിപ്പിന് പിന്നാലെ ബാങ്കിന്റെ ഓഹരികൾ 6.92 ശതമാനം ഉയർന്ന് 238 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.

ജൂലൈ-സെപ്റ്റംബർ പാദത്തിലെ മൊത്തം നിക്ഷേപം ഒരു വർഷം മുമ്പ് ഇതേ കാലയളവിലെ 19,055 കോടി രൂപയിൽ നിന്ന് 10 ശതമാനം വർധിച്ച് 20,986 കോടി രൂപയായതായി സിഎസ്‌ബി ബാങ്ക് ഒരു എക്‌സ്‌ചേഞ്ച് ഫയലിംഗിൽ അറിയിച്ചു.

പ്രസ്തുത കാലയളവിലെ ബാങ്കിന്റെ സ്വർണ്ണ വായ്പാ വിതരണം 2021 സെപ്റ്റംബറിൽ അവസാനിച്ച പാദത്തിലെ 5,441 കോടി രൂപയിൽ നിന്ന് 47 ശതമാനം വർധിച്ച് 8,027.7 കോടി രൂപയായി ഉയർന്നു. കൂടാതെ ഈ ത്രൈമാസത്തിലെ മൊത്ത അഡ്വാൻസുകൾ മുൻ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 23 ശതമാനം വർധിച്ച് 17,661 കോടി രൂപയായി.

2030 സാമ്പത്തിക വർഷത്തോടെ ബാങ്കിന്റെ ലോൺ ബുക്കിന്റെ ഭൂരിഭാഗവും റീട്ടെയിൽ വഴി വരുമെന്ന് സിഎസ്ബി ബാങ്കിന്റെ എംഡിയും സിഇഒയുമായ പ്രലേ മൊണ്ടൽ പറഞ്ഞു. ഒന്നാം പാദത്തിൽ ബാങ്കിന്റെ മൊത്തത്തിലുള്ള അഡ്വാൻസിന്റെ ഏകദേശം 42 ശതമാനവും സ്വർണ്ണവായ്പകളായിരുന്നു.

അതേസമയം സെപ്റ്റംബർ പാദത്തിലെ മൊത്തത്തിലുള്ള റീട്ടെയിൽ വായ്പകൾ കഴിഞ്ഞ വർഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 14 ശതമാനം കുറഞ്ഞു.

X
Top