കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി: കേന്ദ്രസർക്കാരിനെ വീണ്ടും സമീപിച്ച് കേരളംജിഎസ്ടി അപ്പലേറ്റ് ട്രിബ്യൂണല്‍ ഉടൻ പ്രവര്‍ത്തനക്ഷമമായേക്കുംവയോജന പാർപ്പിട വിപണി വൻ വളർച്ചയിലേക്ക്റഷ്യൻ എണ്ണ വാങ്ങിയതിന്റെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്രംഇന്ത്യ 18 ദശലക്ഷം ടൺ അരി കയറ്റുമതി ചെയ്‌തേക്കും

ക്രിപ്‌റ്റോകറന്‍സി വില ഇടിവ് നേരിടുന്നു

മുംബൈ: രണ്ടുദിവസത്തെ നേട്ടത്തിനുശേഷം ക്രിപ്‌റ്റോകറന്‍സികള്‍ വ്യാഴാഴ്ച ഇടിവ് നേരിട്ടു. എല്ലാ പ്രമുഖ ക്രിപ്‌റ്റോകറന്‍സികളും നഷ്ടത്തിലായി. ആഗോളവിപണന മൂല്യം 4.95 ശതമാനം കുറഞ്ഞ് 1.24 ട്രില്ല്യണ്‍ ഡോളറായി. വിപണി അളവ് 81.69 ബില്ല്യണ്‍ ഡോളറിന്റെ ക്രിപ്‌റ്റോകറന്‍സികളാണ്. ഇതില്‍ വികേന്ദ്രീകൃത ധനവിനിമയത്തിന്റെ (Defi) അളവ് 7.38 ബില്ല്യണ്‍ ഡോളറും (9.03 ശതമാനം) സ്‌റ്റേബിള്‍ കോയിന്റെ അളവ് 70.98 ബില്ല്യണ്‍ ഡോളറുമായി (86.89 ശതമാനം).
ക്രിപ്‌റ്റോ ആസ്തികളില്‍ ബിറ്റ്‌കോയിന്‍ മേധാവിത്തം 0.57 ശതമാനം കൂടി 44.78 ശതമാനമായി. നിലവില്‍ 24.92 ലക്ഷം രൂപയാണ് ബിറ്റോയിന്റെ വില. ബൈനാന്‍സ് വില 1.98 ശതമാനം ഇടിഞ്ഞ് 24,016.20 രൂപയിലാണുള്ളത്. എക്‌സ് ആര്‍പി 4.93 ശതമാനം കുറവോടെ 33.29 രൂപയും കര്‍ഡാനോ 6.98 ശതമാനം കുറഞ്ഞ് 45.99 രൂപയുമായി. ടെഥര്‍ 81.6 രൂപ (1.11 ശതമാനം വര്‍ധന),പൊക്കോട്ട് 789രൂപ (10.87 ശതമാനം കുറവ്) എന്നിങ്ങനെയാണ് മറ്റ് കോയിനുകളുടെ വിലയില്‍ വന്ന മാറ്റം.
മീം കോയിനുകളായ ഡോഷ് കോയിന്‍ 5.73 ശതമാനം കുറഞ്ഞ് 6.8388 രൂപയിലാണുള്ളത്. മറ്റ് പ്രധാന വാര്‍ത്തകളില്‍, കായികതാരങ്ങളുള്‍പ്പടെയുള്ള പ്രശസ്തര്‍ ക്രിപ്‌റ്റോകറന്‍സികളുടെയോ അനുബന്ധ ഉത്പന്നങ്ങളുടേയോ പ്രചാരകരാകരുതെന്ന് സെബി നിഷ്‌ക്കര്‍ഷിച്ചു. നിയമലംഘനങ്ങളെക്കുറിച്ച് പരസ്യങ്ങള്‍ മുന്നറിയിപ്പ് നല്‍കണമെന്നും സെബി പറയുന്നു. ക്രിപ്‌റ്റോ ഉല്‍പ്പന്നങ്ങളിലെ ഇടപാടുകള്‍, ഫെമ, ബഡ്‌സ് ആക്റ്റ്, പിഎംഎല്‍എ തുടങ്ങിയ ഇന്ത്യന്‍ നിയമങ്ങളുടെ ലംഘനത്തിന് കാരണമായേക്കാം.

X
Top