റെക്കാഡ് പുതുക്കി കുതിച്ച്‌ വിദേശ നാണയ ശേഖരം17 നഗരങ്ങളിലായി 4,000 ടൺ സവാള വിറ്റഴിച്ച് സർക്കാർമന്ത്രിമാരുടെ റിപ്പോർട്ട് കാർഡ് പരിശോധിക്കാൻ പ്രധാനമന്ത്രി മോദി; ഉന്നതതല യോഗം വിളിച്ചു, പദ്ധതിനിർവഹണം വിലയിരുത്തുംപ്രതിരോധ എഫ്ഡിഐ ചട്ടങ്ങള്‍ ലളിതമാക്കാൻ കേന്ദ്രംഗോള്‍ഡ് ലോണ്‍ വിപണിയില്‍ വന്‍ കുതിപ്പ്; ധനകാര്യ സ്ഥാപനങ്ങളുടെ വായ്പാ പോര്‍ട്ട്ഫോളിയോ ഇരട്ടിയായി

കൂടുതൽ ക്രിപ്റ്റോ കമ്പനികൾ യുഎസ് വിടുന്നു

ന്യൂയോർക്ക്: ക്രിപ്റ്റോ രംഗത്തെ യുഎസിന്റെ കർശന നടപടികളുടെ ഭാഗമായി കൂടുതൽ കമ്പനികൾ രാജ്യം വിടുന്നു.

ന്യൂയോർക്ക് ആസ്ഥാനമായ പ്രമുഖ ബിറ്റ്കോയിൻ മൈനിങ് കമ്പനി ബിറ്റ് ഡിജിറ്റൽ അവരുടെ പുതിയ ക്രിപ്റ്റോ മൈനിങ് മെഷിനറികൾ ഐസ്‌ലൻഡിൽ സ്ഥാപിക്കുമെന്ന് അറിയിച്ചു.

ക്രിപ്റ്റോ മൈനിങ്ങിന് വൻതോതി‍ൽ വൈദ്യുതി വേണ്ടിവരുന്നതിനാൽ അത്തരം കമ്പനികൾക്ക് 30 ശതമാനം നികുതി ഏർപ്പെടുത്താൻ യുഎസ് ആലോചിക്കുന്നുണ്ട്.

മൈനിങ് കാരണം രാജ്യത്തെ വൈദ്യുതിച്ചെലവ് കൂടുന്നു എന്നാണ് സർക്കാരിന്റെ ആരോപണം. അതിന്റെ ഭാഗമായിട്ടുകൂടിയാണ് സ്ഥാപനങ്ങൾ കാനഡയിലേക്ക് ഉൾപ്പെടെ പ്രവർത്തനരംഗം മാറ്റുന്നത്.

50 ലക്ഷം ഡോളറിന്റെ മെഷിനറികളാണ് ഐസ്‌ലൻഡിൽ ബിറ്റ് ഡിജിറ്റൽ സ്ഥാപിക്കുക.

X
Top