100% തീരുവ ചുമത്താനുള്ള ബിൽ: യുഎസ് നീക്കത്തിൽ ഇന്ത്യക്ക് കടുത്ത അതൃപ്തി; ഉഭയകക്ഷി ബന്ധത്തെ ബാധിക്കുമെന്ന് മുന്നറിയിപ്പ്ഉത്സവകാല ഓൺലൈൻ വിൽപ്പനയിൽ പ്രതീക്ഷിക്കുന്നത് വൻ കുതിപ്പ്; റെക്കോർഡ് തൊഴിലവസരങ്ങളുമായി ഇ-കൊമേഴ്സ് പ്ലാറ്റ്‌ഫോമുകൾമൂന്നു ലക്ഷം രൂപ വരെയുള്ള ചരക്ക് കയറ്റുമതിക്കുള്ള നിബന്ധനകളിൽ ഇളവ്കൊച്ചി വിമാനത്താവളം വഴിയുള്ള ചരക്കുനീക്കത്തില്‍ വന്‍ വര്‍ധനവരണ്ട മണ്‍സൂണ്‍: രാജ്യത്ത് ഭക്ഷ്യവില കുതിക്കുന്നു

2023 മൂന്നാം പാദത്തോടെ ക്രൂഡ്‌ ഓയില്‍ വില 110 ഡോളര്‍ ആയേക്കും

ചൈന കോവിഡിനു ശേഷം പൂര്‍ണമായും നിയന്ത്രണങ്ങള്‍ നീക്കുന്നത്‌ ക്രൂഡ്‌ ഓയില്‍ വില കുതിച്ചുയരുന്നതിന്‌ വഴിവെക്കുമെന്ന്‌ ഗോള്‍ഡ്‌മാന്‍ സാച്‌സ്‌ വിലയിരുത്തുന്നു.

2023 മൂന്നാം പാദത്തോടെ ക്രൂഡ്‌ ഓയില്‍ വില 110 ഡോളറായി ഉയരുമെന്നാണ്‌ ഗോള്‍ഡ്‌മാന്‍ സാച്‌സിന്റെ വിലയിരുത്തല്‍. കോവിഡ്‌ നിയന്ത്രണങ്ങളെ തുടര്‍ന്ന്‌ വിമാനങ്ങളും തീവണ്ടികളും വാഹനങ്ങളും പ്രവര്‍ത്തിക്കാതായി.

അത്‌ വീണ്ടും പ്രവര്‍ത്തനക്ഷമമാകുന്നതോടെ ക്രൂഡ്‌ ഓയിലിന്‌ വന്‍തോതില്‍ ഡിമാന്റ്‌ ഉയരും- ഗോള്‍ഡ്‌മാന്‍ സാച്‌സ്‌ വിലയിരുത്തുന്നു.

കോവിഡ്‌ നിയന്ത്രണങ്ങളില്‍ നിന്ന്‌ ചൈനയും മറ്റ്‌ ഏഷ്യന്‍ രാജ്യങ്ങളും പൂര്‍ണ വിമുക്തമാകുകയാണെങ്കില്‍ മൂന്നാം പാദത്തില്‍ ബ്രെന്റ്‌ ക്രൂഡ്‌ വില ബാരലിന്‌ 110 ഡോളറിലെത്താന്‍ സാധ്യതയുണ്ട്‌.

കോപ്പര്‍ വില 2023 അവസാനത്തോടെ ടണ്ണിന്‌ 11,500 ഡോളറായി ഉയരാന്‍ സാധ്യതയുണ്ട്‌. ഈയാഴ്‌ചയില്‍ കോപ്പര്‍ വില ജൂണിനു ശേഷം ആദ്യമായി 9000 ഡോളര്‍ മറികടന്നു.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ കോപ്പര്‍ വില 15,000 ഡോളറിലെത്താന്‍ സാധ്യതയുണ്ട്‌.

X
Top