സേവന മേഖലയുടെ വളര്‍ച്ചാ നിരക്ക് 14 മാസത്തെ താഴ്ന്ന നിലയില്‍ഇന്ത്യയുടെ സാമ്പത്തിക വളർച്ച നിരക്ക് കുറയുമെന്ന് മൂഡീസ്താർ മരുഭൂമിയിൽ നിന്ന് ക്രൂഡ് ഓയിൽ ഉത്പാദനം ഉയർന്നുഇന്ത്യയുടെ ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയിൽ മുന്നേറ്റംപ്രതിരോധ കയറ്റുമതിയില്‍ രാജ്യത്തിന് റെക്കോര്‍ഡ് തിളക്കം

താർ മരുഭൂമിയിൽ നിന്ന് ക്രൂഡ് ഓയിൽ ഉത്പാദനം ഉയർന്നു

ജയ്പുർ: ആഗോള എണ്ണ വിപണിയിലെ വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കും അനിശ്ചിതത്വത്തിനും ഇടയിൽ ഓയിൽ ഇന്ത്യ ലിമിറ്റഡ് രാജസ്ഥാനിലെ താർ മരുഭൂമിയിൽ നിന്നുള്ള ക്രൂഡ് ഓയിൽ ഉത്പാദനം ഗണ്യമായി വർധിപ്പിച്ചു. ഇന്നലെ പുറത്തു വിട്ട കണക്കുകൾ പ്രകാരം പ്രതിദിന ഉത്പാദനം 1,202 ബാരൽ എന്ന ചരിത്ര നേട്ടത്തിൽ എത്തിയിരിക്കുകയാണ്.
കഴിഞ്ഞ വർഷത്തെ പ്രതിദിനം 705 ബാരലുമായി താരതമ്യം ചെയ്യുന്പോൾ പൊതുമേഖല കമ്പനി ഉത്പാദനം 70 ശതമാനമാണ് വർധിച്ചത്.

ജയ്സാൽമീറിലെ ബാഗേവാല പാടത്തുനിന്നും ഉത്പാദിപ്പിക്കുന്ന അസംസ്കൃത എണ്ണ ടാങ്കറുകൾ വഴി ഗുജറാത്തിലെ മെഹ്സാനയിലെ ഒഎൻജിസി പ്ലാന്‍റുകളിലേക്കാണ് എത്തിക്കുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. അവിടെനിന്ന് പൈപ്പ്‌ലൈൻ വഴി ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍റെ കൊയാലി റിഫൈനറിയിലേക്ക് ശുദ്ധീകരണത്തിനായി വിടുന്നു.

2025-26 സാന്പത്തിക വർഷത്തിൽ ഓയിൽ ഇന്ത്യയുടെ രാജസ്ഥാൻ പാടത്തുനിന്ന് ആകെ 43,773 മെട്രിക് ടണ്‍ ക്രൂഡ് ഓയിൽ ഉത്പാദനം രേഖപ്പെടുത്തി. 2024-25 ലെ വാർഷിക ഉൽപാദനം 32,787 മെട്രിക് ടണ്‍ ആയിരുന്നു.

രാജസ്ഥാൻ തടത്തിലെ ബിക്കാനീർ-നാഗൗർ ഉപതടത്തിൽ സ്ഥിതി ചെയ്യുന്ന ബാഗേവാല എണ്ണപ്പാടം ഇന്ത്യയിലെ ചുരുക്കം ചില തീരദേശ എണ്ണപ്പാടങ്ങളിൽ ഒന്നാണ്. താർ മരുഭൂമിയിലെ എണ്ണപ്പാടങ്ങളിൽ കാണപ്പെടുന്ന വിസ്കോസിറ്റിയുള്ള ( കട്ടിയുള്ള) എണ്ണ വേർതിരിച്ചെടുക്കുക എന്നത് വലിയ വെല്ലുവിളിയാണ്. ഇതിനായി കട്ടിയുള്ള അസംസ്കൃത എണ്ണ വേർതിരിച്ചെടുക്കാൻ ഉപയോഗിക്കുന്ന സൈക്ലിക് സ്റ്റീം സ്റ്റിമുലേഷൻ (സിഎസ്എസ്) ഉൾപ്പെടെയുള്ള അത്യാധുനിക തെർമൽ എൻഹാൻസ്ഡ് ഓയിൽ റിക്കവറി സാങ്കേതികവിദ്യകൾ പ്രയോഗിച്ചാണ് ഉത്പാദനം ഉയർത്തിയത്.

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 72 ശതമാനം വർധനയോടെ 19 എണ്ണക്കിണറുകളിൽ കമ്പനി സിഎസ്എസ് പ്രവർത്തനങ്ങൾ പൂർത്തിയാക്കി. ഈ വർഷം 13 പുതിയ കിണറുകൾ കുഴിക്കുകയും ചെയ്തു. കഴിഞ്ഞ വർഷം ഇത് ഒമ്പതെണ്ണമായിരുന്നു.

2017 മുതൽ ഓയിൽ ഇന്ത്യ ബാഗേവാല പാടത്ത് നിന്ന് കടുപ്പമേറിയതും സാന്ദ്രത കൂടി യതുമായ അസംസ്കൃത എണ്ണ ഉത്പാദിപ്പിക്കുന്നുണ്ട്. 1991ലാണ് ഈ പാടം കണ്ടെത്തിയത്. 200.26 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചുകിടക്കുന്ന ഈ പാടത്ത് നിലവിൽ 52 കിണറുകളുണ്ട്, അതിൽ 33 എണ്ണം പ്രവർത്തനക്ഷമമാണ്.

2018ലാണ് ഓയിൽ ഇന്ത്യ പരീക്ഷണാടിസ്ഥാനത്തിൽ സിഎസ്എസ് സാങ്കേതിക വിദ്യ നടപ്പിലാക്കിയത്. ഈ വിദ്യ ഉപയോഗിച്ചാണ് വൻ തോതിൽ ഈ പാടത്തുനിന്നും അസംസ്കൃത എണ്ണ ഉത്പാദിപ്പിക്കുന്നത്.

X
Top