വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടർ വില വീണ്ടും വെട്ടിക്കുറച്ച് എണ്ണക്കമ്പനികൾഇന്ത്യയുടെ ‘കപ്പൽ’ വിലക്കിൽ നട്ടംതിരിഞ്ഞ് പാക്കിസ്ഥാൻഇന്ത്യയിലുടനീളം റീട്ടെയിൽ സ്വർണ്ണാഭരണങ്ങളുടെ ആവശ്യം ഗണ്യമായി കുറഞ്ഞുകേന്ദ്രത്തിന്റെ കീശ നിറച്ച്‌ പൊതുമേഖല സ്ഥാപനങ്ങള്‍‘മിഷൻ 10,000’ പദ്ധതിയുമായി വ്യവസായ വകുപ്പ്; ഒരു കോടി രൂപ വരുമാനമുള്ള 10,000 സംരംഭങ്ങള്‍ ലക്ഷ്യം

ഇന്ത്യൻ റെയിൽവേയിൽ ഇന്നു മുതൽ നിർണായക മാറ്റങ്ങൾ

ട്രെയിനുകളിലെ യാത്രകള്‍ പൊതുവില്‍ നല്ല അനുഭവമാണെങ്കിലും ട്രെയിന്‍ ടിക്കറ്റ് റിസര്‍വ് ചെയ്യുന്നത് പല യാത്രികര്‍ക്കും അത്ര നല്ല അനുഭവമാവണമെന്നില്ല. യാത്രികരുടെ യാത്രാ അനുഭവം മികച്ചതാക്കുന്നതിന്റെ ഭാഗമായി ടിക്കറ്റ് എന്‍ക്വയറി മുതല്‍ റിസര്‍വേഷന്‍ വരെയുള്ള മേഖലകളില്‍ മാറ്റങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഇന്ത്യന്‍ റെയില്‍വേ.

ടിക്കറ്റ് ബുക്കിങ് കൂടുതല്‍ അനായാസമാക്കുകയും യാത്രകളിലെ സമ്മര്‍ദം കുറക്കുകയുമാണ് ലക്ഷ്യമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് തന്നെ നയം വ്യക്തമാക്കി കഴിഞ്ഞു.
റെയിൽവേയിൽ ഇന്നു മുതൽ നിർണായക മാറ്റങ്ങൾ നടപ്പാകുന്നു. ടിക്കറ്റ് നിരക്ക്, റിസർവേഷൻ ചാർട്ട് തയാറാക്കൽ, തത്കാൽ ബുക്കിങ്, ടിക്കറ്റ് റീഫണ്ട് തുടങ്ങിയവയിലാണു മാറ്റങ്ങൾ.

ടിക്കറ്റ് നിരക്കിൽ വർധന
ടിക്കറ്റ് നിരക്കിലെ വർധന ഇന്നു പ്രാബല്യത്തിൽ വരും. എക്സ്പ്രസ് ട്രെയിനുകളിൽ എസി കോച്ചിന് കിലോമീറ്ററിന് 2 പൈസയും സെക്കൻഡ് ക്ലാസിൽ ഒരു പൈസയുമാണു വർധിക്കുക. ഓർഡിനറി ട്രെയിനുകളിൽ 500 കിലോമീറ്റർ വരെയുള്ള സെക്കൻഡ് ക്ലാസ് യാത്രയ്ക്കു നിരക്കിൽ മാറ്റമില്ല; 500 കിലോമീറ്ററിനു മുകളിലെങ്കിൽ കിലോമീറ്ററിന് അര പൈസ വർധനയുണ്ടാകും. സീസൺ ടിക്കറ്റിന് നിരക്കുവർധന ഇല്ല.

∙ തത്കാൽ ടിക്കറ്റിന് ആധാർ വേണം
ഇന്നു മുതൽ ഐആർസിടിസി വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും ആധാർ അടിസ്ഥാനമാക്കിയുള്ള ഒടിപി പരിശോധനയ്ക്കു ശേഷമേ തത്കാൽ ടിക്കറ്റ് ബുക്ക് ചെയ്യാനാകൂ. അതായത്, ആധാർ വഴി തിരിച്ചറിഞ്ഞ ഉപയോക്താക്കൾക്കു മാത്രമേ തത്കാൽ ടിക്കറ്റ് ലഭിക്കൂ. കൗണ്ടറിലൂടെ നേരിട്ടു ബുക്ക് ചെയ്യാനും ആധാർ നമ്പർ നൽകണം.

തത്കാൽ ബുക്കിങ്ങിന്റെ ആദ്യ അരമണിക്കൂറിൽ ഏജന്റുമാർക്കു വിലക്കുണ്ട്. എസി ക്ലാസ് ബുക്കിങ്ങിന് രാവിലെ 10 മുതൽ 10.30 വരെയും എസി ഇതര ക്ലാസ് ബുക്കിങ്ങിന് രാവിലെ 11.00 മുതൽ 11.30 വരെയുമാണു നിയന്ത്രണം.

റിസർവേഷൻ ചാർട്ട് 8 മണിക്കൂർ മുൻപ്
ട്രെയിനുകളിലെ റിസർവേഷൻ ചാർട്ട് ഇന്നു മുതൽ യാത്ര ആരംഭിക്കുന്നതിന് 8 മണിക്കൂർ മുൻപു പ്രസിദ്ധീകരിക്കും. ഇതുവരെ 4 മണിക്കൂർ മുൻപാണ് ചാർട്ട് പ്രസിദ്ധീകരിച്ചിരുന്നത്. ഉച്ചയ്ക്ക് 2നു മുൻപു പുറപ്പെടുന്ന ട്രെയിനുകളിലെ ചാർട്ട് തലേന്ന് രാത്രി 9നു പ്രസിദ്ധീകരിക്കും.

∙ വെയ്റ്റ് ലിസ്റ്റ് ടിക്കറ്റുകൾ കൂട്ടി
ഇന്നു മുതൽ ട്രെയിനിലെ ബെർത്തിന്റെ എണ്ണത്തിന്റെ 60% വരെ വെയ്റ്റ് ലിസ്റ്റ് ടിക്കറ്റുകൾ നൽകും. ഇത് 25 ശതമാനമായി വെട്ടിക്കുറച്ച നടപടിയാണു പിൻവലിച്ചത്. ട്രെയിൻ പുറപ്പെടുന്ന സ്റ്റേഷനിൽനിന്ന് ഓരോ വിഭാഗത്തിലെയും മൊത്തം ബെർത്തുകളുടെ 60% വരെ വെയ്റ്റ് ലിസ്റ്റ് ടിക്കറ്റുകൾ നൽകും.

ഇടയ്ക്കുള്ള സ്റ്റേഷനുകളിൽ കയറുകയും ഇറങ്ങുകയും ചെയ്യുന്നവർക്ക് അത് 30 ശതമാനമായിരിക്കും. തത്കാൽ ടിക്കറ്റുകൾക്കും ഇതേ രീതിയായിരിക്കും.

∙ റീഫണ്ട് അപേക്ഷ ഓൺലൈനിൽ
ട്രെയിൻ യാത്രയിലുണ്ടാകുന്ന അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടിയുള്ള റീഫണ്ട് അപേക്ഷ ഇന്നു മുതൽ ഓൺലൈനിൽ നൽകാം. 3 മണിക്കൂറിലേറെ വൈകിയോടൽ, എസി പ്രവർത്തിക്കാതിരിക്കൽ, ട്രെയിൻ മറ്റൊരു റൂട്ടിലൂടെ സഞ്ചരിക്കൽ എന്നീ കാര്യങ്ങൾക്ക് ടിക്കറ്റ് ഡിപ്പോസിറ്റ് രസീത് (ടിഡിആർ) ഫയൽ ചെയ്യാം. ഐആർസിടിസി സൈറ്റിലും ആപ്പിലും ടിഡിആർ ഫയൽ ചെയ്ത് റീഫണ്ട് നേടാനാകും.

∙ പുതുമയോടെ പിആർഎസ്
നവീകരിച്ച റെയിൽവേ പാസഞ്ചർ റിസർവേഷൻ സിസ്റ്റം (പിആർഎസ്) ഇന്നു മുതൽ ലഭ്യമാകും. നിലവിൽ ഒരു മിനിറ്റിൽ 32,000 ടിക്കറ്റ് ബുക്കിങ്ങാണു സാധിക്കുന്നതെങ്കിൽ പുതിയ സംവിധാനത്തിൽ മിനിറ്റിൽ ഒന്നരലക്ഷം ടിക്കറ്റുകൾ ലഭ്യമാക്കും.

ഓരോ ദിവസവും നിരക്കിലുണ്ടാകുന്ന മാറ്റം കലണ്ടർ രൂപത്തിൽ കാണാനാകും. ലഭ്യമായ സീറ്റുകൾ ഏതൊക്കെയാണെന്ന് അറിയാം. ഭിന്നശേഷിക്കാർ, പ്രത്യേക പരിഗണന അർഹിക്കുന്നവർ, വിദ്യാർഥികൾ, രോഗികൾ എന്നിവർക്കായി സൗകര്യങ്ങളുണ്ട്.

ടിക്കറ്റ് ബുക്കിങ് എന്‍ക്വയറിയുടെ എണ്ണവും വര്‍ധിപ്പിക്കും. നിലവില്‍ മിനുറ്റില്‍ നാലു ലക്ഷം എന്‍ക്വയറികള്‍ നടക്കുന്ന സ്ഥാനത്ത് 40 ലക്ഷം വരെ എന്‍ക്വയറികള്‍ ഒരു മിനിറ്റില്‍ നടത്താനാവും. പാസഞ്ചര്‍ റിസര്‍വേഷന്‍ സംവിധാനം(പിആര്‍എസ്) കൂടുതല്‍ പേര്‍ക്ക് അനായാസം ഉപയോഗിക്കാനാവുന്ന രീതിയിലേക്ക് മാറ്റുന്നതിന്റെ ഭാഗമായി കൂടുതല്‍ ഭാഷകളില്‍ ലഭ്യമാക്കുകയും ചെയ്യും.

പുതിയ പിആര്‍എസ് സംവിധാനത്തില്‍ സീറ്റ് തെരഞ്ഞെടുക്കാനും നിരക്കുകള്‍ അറിയാനുമാവും. ദിവ്യാഞ്ജന്‍(ശാരീരിക പരിമിതികള്‍ ഉള്ളവര്‍), വിദ്യാര്‍ഥികള്‍, രോഗികള്‍ എന്നിവര്‍ക്ക് പ്രത്യേകം പരിഗണന തുടരുകയും ചെയ്യും.

ചൊവ്വാഴ്ച്ച (ജൂലൈ ഒന്ന്) മുതല്‍ തിരിച്ചറിയില്‍ അടിസ്ഥാനമാക്കിയുള്ള ഒടിപി വെരിഫിക്കേഷന്‍ തത്ക്കാല്‍ ബുക്കിങിന് നിര്‍ബന്ധമാക്കും. ആധാര്‍ അല്ലെങ്കില്‍ ഡിജിലോക്കര്‍ അക്കൗണ്ടിലെ ഏതെങ്കിലും സര്‍ക്കാര്‍ ഐഡി ഉപയോഗിച്ചാണ് ഒടിപി വെരിഫിക്കേഷന്‍ നടത്താനാവുക. റെയില്‍വേ ടിക്കറ്റ് നിരക്കുകളും ചൊവ്വാഴ്ച്ച മുതല്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

എസി കോച്ചന് കിലോമീറ്ററിന് രണ്ടു പൈസയും സെക്കന്‍ഡ് ക്ലാസ് ടിക്കറ്റുകള്‍ക്ക ഒരു പൈസയുമാണ് വര്‍ധിക്കുക. വന്ദേഭാരത് ഉൾപ്പെടെ എല്ലാ ട്രെയിനുകള്‍ക്കും നിരക്ക് വര്‍ധന ബാധകമാണ്. അതേസമയം സബര്‍ബന്‍ ട്രെയിനുകള്‍ക്കും 500 കിലോമീറ്റര്‍ വരെയുള്ള സെക്കന്‍ഡ് ക്ലാസ് യാത്രകള്‍ക്കും ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാവില്ല.

500 കിലോമീറ്ററിന് മുകളില്‍ വരുന്ന സെക്കന്‍ഡ് ക്ലാസ് ടിക്കറ്റിന് കിലോമീറ്ററിന് അര പൈസ വച്ചാണ് വര്‍ധിക്കുക. സീസണ്‍ ടിക്കറ്റുകാര്‍ക്കും നിരക്കു വര്‍ധനവില്ല.

X
Top