ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ഡെലോയിറ്റ് ഇന്ത്യഇന്ത്യയുടെ പ്രതിരോധ ഉത്പാദനം 1.5 ലക്ഷം കോടി രൂപയുടെ റെക്കോര്‍ഡ് ഉയരത്തില്‍റോസ്നെഫ്റ്റിനും ലുക്കോയിലിനുമെതിരെ യുഎസ് ഉപരോധം; ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ റഷ്യന്‍ കരാറുകള്‍ പുനഃപരിശോധിക്കുന്നുദീപാവലി ആഘോഷം: ശിവകാശിയിൽ വിറ്റഴിച്ചത് 7000 കോടിയുടെ പടക്കംകേരളത്തിന്‍റെ വ്യാവസായിക വികസന രൂപരേഖ രൂപപ്പെടുത്താൻ വ്യവസായ സെമിനാര്‍

ഇലക്ട്രോണിക്‌സ്, സ്മാര്‍ട്ട്‌ഫോണ്‍ റീട്ടെയ്ല്‍ ശൃംഖലയായ ക്രോമയില്‍ 1000 കോടി രൂപ നിക്ഷേപിച്ച് ടാറ്റ ഗ്രൂപ്പ്

കൊല്‍ക്കത്ത: പ്രവര്‍ത്തനങ്ങളും ദീര്‍ഘകാല തന്ത്രവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, ടാറ്റ ഗ്രൂപ്പ് അവരുടെ ഉപഭോക്തൃ ഇലക്ട്രോണിക്‌സ്, സ്മാര്‍ട്ട്ഫോണ്‍ റീട്ടെയില്‍ ശൃംഖലയായ ക്രോമയില്‍ 1,000 കോടി രൂപ നിക്ഷേപിച്ചു. നീക്കത്തിന് മുന്നോടിയായി ക്രോമ, നിക്ഷേപകരില്‍ നിന്നും സമാഹരിക്കാവുന്ന തുകയുടെ പരിധി 6000 കോടി രൂപയാക്കി ഉയര്‍ത്തിയിരുന്നു.

നേരത്തെയിത് 4000 കോടി രൂപയായിരുന്നു. ടാറ്റ ഡിജിറ്റലിന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഫിനിറ്റി റീട്ടെയിലാണ് ക്രോമ പ്രവര്‍ത്തിക്കുന്നത്. കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിലെ ഫയലിംഗുകള്‍ പ്രകാരം, ഇന്‍ഫിനിറ്റി റീട്ടെയില്‍ 2024-25 സാമ്പത്തിക വര്‍ഷത്തില്‍ 1,091 കോടി രൂപ നഷ്ടം റിപ്പോര്‍ട്ട് ചെയ്തു. മുന്‍ വര്‍ഷത്തെ 986 കോടി രൂപയെ അപേക്ഷിച്ച് കൂടുതല്‍. അതേസമയം മൊത്തം വരുമാനം 6.7 ശതമാനം ഉയര്‍ന്ന് 19288 കോടി രൂപയായി.

എബിറ്റ വര്‍ദ്ധിപ്പിക്കാനും കമ്പനിയ്ക്കായി.സപ്ലൈ ചെയിന്‍, മാര്‍ക്കറ്റിംഗ് തുടങ്ങിയ മേഖലകളിലെ ചെലവ് കുറച്ചുകൊണ്ടാണിത്. 2025 സാമ്പത്തിക വര്‍ഷത്തില്‍ ക്രോമ തങ്ങളുടെ ഭൗതിക സാന്നിധ്യം 13 ശതമാനം വര്‍ദ്ധിപ്പിക്കുകയും വിപണി വിഹതമുയര്‍ത്തുകയും ചെയ്തു. അതേസമയം ഓണ്‍ലൈന്‍ വില്‍പ്പന 36 ശതമാനം കുറഞ്ഞു. ഇന്ത്യയിലുടനീളം 564 സ്റ്റോറുകളാണ് ക്രോമ പ്രവര്‍ത്തിപ്പിക്കുന്നത്.

ഇലക്ട്രോണിക്‌സ് ഓഫ്ലൈന്‍ വില്‍പ്പനയില്‍ 8 ശതമാനം വളര്‍ച്ചയുണ്ടായെന്നും ഫയലിംഗ് വെളിപ്പെടുത്തുന്നു.എയര്‍ കണ്ടീഷണറുകള്‍ക്കുള്ള ശക്തമായ ഡിമാന്‍ഡാണ് കാരണം. മറ്റ് ഉല്‍പ്പന്നങ്ങളുടെ വില്‍പന സ്ഥിരമായി തുടര്‍ന്നു.

ടാറ്റ ഡിജിറ്റല്‍ ക്രോമയുടെ പരിവര്‍ത്തനത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്. നൂതന സാങ്കേതിക കഴിവുകള്‍ വികസിപ്പിക്കുന്നതിനും, പുതിയ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനും, ലോയല്‍റ്റി പ്രോഗ്രാമുകള്‍ വികസിപ്പിക്കുന്നതിനും കമ്പനി ക്രോമയുമായി അടുത്ത് പ്രവര്‍ത്തിക്കുന്നു.ടാറ്റയുടെ ദ്രുത വാണിജ്യ സംരംഭമായ ബിഗ്ബാസ്‌കറ്റുമായുള്ള സഹകരണം മികച്ച ഫലം നല്‍കി.

X
Top