ക്രൂഡ് ഓയിൽ വിലയിൽ 112% വർദ്ധന; ആശങ്കയിൽ എണ്ണക്കമ്പനികൾയുദ്ധ സാഹചര്യത്തില്‍ കയറ്റുമതിക്കാർക്കായി ‘റിലീഫ്’ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസർക്കാർകപ്പലിൽ കയറ്റിയ ഇറാനിയൻ എണ്ണയ്ക്കുള്ള ഉപരോധം നീക്കിയേക്കുംഇറാൻ-യു.എസ് പോര്: ഇന്ത്യയില്‍ വിദേശ സഞ്ചാരികളുടെ വരവ് കുറയുന്നുഇന്ത്യൻ കപ്പലുകളുടെ സുരക്ഷയ്ക്കായി ഇറാനുമായി ചർച്ച തുടരുന്നതായി കേന്ദ്രസർക്കാർ

വിദേശ പര്യടനങ്ങളിലെ ക്രെഡിറ്റ് കാര്‍ഡ് ഇടപാട് എല്‍ആര്‍എസ് വഴി, ടിസിഎസ് ബാധകമാക്കുക ലക്ഷ്യം

ന്യൂഡല്‍ഹി: വിദേശയാത്രയ്ക്കിടെ നടത്തുന്ന ക്രെഡിറ്റ് കാര്‍ഡ് പെയ്മന്റുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റെമിറ്റന്‍സ് സ്‌ക്കീമില്‍ (എല്‍ആര്‍എസ്) പെടുത്തും. ടിസിഎസ് (ടാക്‌സ് കളക്ടഡ് അറ്റ് സോഴ്‌സ്) ബാധകമാക്കുന്നതിനാണ് ഇത്.ധനകാര്യബില്‍ 2023 അവതരിപ്പിക്കവേ ധനമന്ത്രി നിര്‍മ്മല സീതാരാമനാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിദേശ പര്യടനങ്ങളിലെ പെയ്മന്റുകള്‍ എല്‍ആര്‍എസില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്നില്ലെന്നും ഇതുവഴി ടിസിഎസില്‍ നിന്നും അവ രക്ഷപ്പെട്ടേയ്ക്കാമെന്നും മന്ത്രി വിശദീകരിച്ചു. എല്‍ആര്‍എസ് വഴി വിദേശത്തേയ്ക്ക് പണമയക്കുന്നതിന് 20 ശതമാനം ടിസിഎസാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ജുലൈ 1 മുതലാണ് നികുതി പ്രാബല്യത്തില്‍ വരിക. വിദ്യാഭ്യാസ,മെഡിക്കല്‍ ചെലവുകള്‍ക്ക് കിഴിവുണ്ട്. 7 ലക്ഷം രൂപ വരെയുള്ള പണമയക്കലിന് 5 ശതമാനം മാത്രമായിരുന്നു നേരത്തെ ടിസിഎസ്.

X
Top