ഇന്ത്യയിൽനിന്നു ചൈനയിലേക്കുള്ള കയറ്റുമതി ഉയർന്നു; വ്യാപാരകമ്മി റിക്കാർഡിൽകയറ്റുമതി സജ്ജമായ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 11–മത്കരുത്താർജിച്ച് ഇന്ത്യൻ പാസ്പോർട്ട്കാർഷിക സംരംഭകത്വ മേഖലയിൽ ചരിത്രം കുറിക്കാൻ കെ-ഇനവുമായി കുടുംബശ്രീകഴിഞ്ഞ വർഷം ചൈനയുടെ കയറ്റുമതി കുതിച്ചുയർന്നതായി റിപ്പോർട്ട്

ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ചട്ടങ്ങൾ മാറി

മുംബൈ: ക്രെഡിറ്റ്, ഡെബിറ്റ് കാർഡ് ചട്ടങ്ങളിൽ മാറ്റം വരുത്തി രാജ്യത്തെ പ്രമുഖ ബാങ്കുകൾ. എസ്.ബി.ഐ കാർഡ്, എച്ച്.ഡി.എഫ്.സി ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക് എന്നിവരാണ് ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് ആനുകൂല്യങ്ങളും ചെലവഴിക്കുന്നതിനുള്ള പരിധി സംബന്ധിച്ച നിയമങ്ങളും മാറ്റിയത്.

ജനുവരിലെ വ്യത്യസ്ത തിയതികളിലാണ് വിവിധ ബാങ്കുകളുടെ പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നത്. ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് എയർപോർട്ട് ലോഞ്ച് പ്രവേശനം ലഭിക്കുന്നതിലെ നിയമങ്ങളാണ് പ്രധാനമായും ബാങ്കുകൾ മാറ്റിയത്. രാജ്യത്ത് ട്രാവൽ ഡിമാൻഡ് ഉയരുകയും കൂടുതൽ പേർ എയർപോർട്ട് ലോഞ്ച് പ്രവേശനത്തിന് ശ്രമിക്കുകയും ചെയ്യുന്നതിലാണ് പുതിയ നീക്കം.

ഐ.സി.ഐ.സി.ഐ ബാങ്ക്
ജനുവരി 15 മുതലാണ് ഐ.സി.ഐ.സി.ഐ ബാങ്ക് ക്രെഡിറ്റ് കാർഡ് നിയമങ്ങൾ മാറുന്നത്. റിവാർഡുകളും ഫീസുകളും മാറും. ചില പ്രത്യേക ക്രെഡിറ്റ് കാർഡുകളെയാണ് മാറ്റം ഏറ്റവും ബാധിക്കുക. മാത്രമല്ല, ചില പ്രത്യേക സാമ്പത്തിക ഇടപാടുകൾക്ക് പുതിയ ചാർജുകൾ ഈടാക്കാനും ബാങ്ക് തീരുമാനിച്ചിട്ടുണ്ട്. മൂവി ടിക്കറ്റ് അടക്കം നിങ്ങൾക്ക് നേരത്തെ ലഭിച്ചിരുന്ന പല ബെനഫിറ്റുകളും ഇനി ലഭിക്കാൻ സാധ്യതയില്ല.

എസ്.ബി.ഐ കാർഡ്
സാധാരണ യാത്രക്കാർക്ക് ആഡംബരത്തിനും മുകളിലാണ് എയർപോർട്ട് ലോഞ്ചുകൾ. ടെർമിനലുകളിലെ തിരക്കിൽനിന്നും വിമാനം വൈകിയതിന്റെ നിരാശയിൽനിന്നും ജോലി തിരക്കിൽനിന്നും മോചനം നൽകാൻ ലോഞ്ചുകൾക്ക് കഴിയും.

ജനുവരി 10 മുതൽ നിരവധി പുതിയ ആഭ്യന്തര എയർപോർട്ട് ലോഞ്ച് പ്രവേശനമാണ് എസ്.ബി.ഐ കാർഡ് വാഗ്ദാനം ചെയ്യുന്നത്. 1499 രൂപയും 2999 രൂപയും വാർഷിക ഫീസുള്ള കാർഡുകളിലാണ് എയർപോർട്ട് ആക്സ് ചട്ടങ്ങൾ മാറുന്നത്.

എച്ച്.ഡി.എഫ്.സി ബാങ്ക്
സൗജന്യ എയർപോർട്ട് ലോഞ്ച് സൗകര്യം ആക്‌സസ് ചെയ്യാൻ ആഗ്രഹിക്കുന്ന ഡെബിറ്റ് കാർഡ് ഉപഭോക്താക്കൾക്കുള്ള ചെലവഴിക്കൽ മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതായി എച്ച്‌.ഡി.എഫ്‌.സി ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 10 മുതലാണ് ഈ മാറ്റം പ്രാബല്യത്തിൽ വന്നത്.

എച്ച്‌.ഡി.എഫ്‌.സി ബാങ്കിന്റെ ഡെബിറ്റ് കാർഡ്സ് ലോഞ്ച് പ്രോഗ്രാമിന്റെ ഭാഗമായി ലോഞ്ച് പ്രവേശനം കൂടുതൽ എളുപ്പത്തിൽ ലഭിക്കാൻ വൗച്ച്വർ സംവിധാനം നിലവിൽവന്നു.

X
Top