ജിഎസ്ടി കൗണ്‍സില്‍ യോഗം ഒക്ടോബര്‍ 7ന് ◆ ഒക്ടോബർ 1 മുതൽ ഗൃഹോപകരണങ്ങളുടെ വില വർധിക്കുന്നു ◆ ഉല്‍പ്പാദന മേഖല ഏഴ് മാസത്തെ ഉയരത്തില്‍ ◆ യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ല ◆ ഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ് ◆

ഉപഭോക്തൃ വില സൂചിക പണപ്പെരുപ്പം 3 മാസത്തെ താഴ്ചയില്‍

ന്യൂഡല്‍ഹി: റീട്ടെയില്‍ പണപ്പെരുപ്പം ഒക്ടോബറില്‍ 6.77 ശതമാനമായി കുറഞ്ഞു.3 മാസത്തെ കുറഞ്ഞ നിരക്കാണിത്. 6.77 ശതമാനത്തില്‍, ഒക്ടോബറിലെ ഉപഭോക്തൃ വില സൂചിക (സിപിഐ) പ്രതീക്ഷിച്ച തോതിലാണ്.

സെപ്തംബര്‍ തോതായ 7.14 ശതമാനത്തേക്കാള്‍ 3 ബേസിസ് പോയിന്റ് കുറവാണ് ഒക്ടോബറിലേത്. നവംബര്‍ 14 ന് സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ മന്ത്രാലയം പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ദേശീയ മാധ്യമായ മണികണ്ട്രോളിന്റെ പോളിംഗ് അനുസരിച്ച് 6.7 ശതമാനമായിരുന്നു ഒക്ടോബറിലെ പണപ്പെരുപ്പ അനുമാനം.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ശക്തികാന്ത ദാസും പണപ്പെരുപ്പം കുറയുമെന്ന് പറഞ്ഞിരുന്നു. പണപ്പെരുപ്പം കുറയ്ക്കാനായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഇതുവരെ റിപ്പോ നിരക്ക് 190 ബേസിസ് പോയിന്റ് വര്‍ദ്ധിപ്പിച്ചു. നിലവില്‍ 5.9 ശതമാനമാണ് റിപ്പോ നിരക്ക്.

ഒക്ടോബറില്‍ മൂന്ന് മാസത്തെ താഴ്ന്ന നിലയിലെത്തിയെങ്കിലും, തുടര്‍ച്ചയായി 37 മാസങ്ങളായി പണപ്പെരുപ്പം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ (ആര്‍ബിഐ) ഇടക്കാല ലക്ഷ്യമായ 4 ശതമാനത്തേക്കാള്‍ കൂടുതലായി. തുടര്‍ച്ചയായ പത്ത്് മാസങ്ങളായി കേന്ദ്രബാങ്കിന്റെ 2-6 ശതമാനം ടോളറന്‍സ് പരിധിക്ക് മുകളിലുമാണ് പണപ്പെരുപ്പമുള്ളത്.

പണപ്പെരുപ്പ മാന്‍ഡേറ്റ് പാലിക്കുന്നതില്‍ പരാജയപ്പെട്ട ആര്‍ബിഐ കഴിഞ്ഞയാഴ്ചയാണ് ഇത് സംബന്ധിച്ച വിശദീകരണ കത്ത് കേന്ദ്രബാങ്കിന് സമര്‍പ്പിച്ചത്. ഒക്ടോബറിലെ പണപ്പെരുപ്പ ഇടിവ് പ്രധാനമായും അനുകൂലമായ ബെയ്‌സ് ഇഫക്ടുകൊണ്ടുണ്ടായതാണ്. അനുകൂല ബെയസ് ഇഫക്ട് സിപിഐ പൊതു സൂചികയിലെ പ്രതിമാസ വര്‍ദ്ധനവായ 0.8 ശതമാനം റദ്ദാക്കി.

X
Top