
തിരുവനന്തപുരം: ഹോസ്പിറ്റാലിറ്റി ആൻഡ് ഹോളിഡേ സംരംഭമായ കണ്‍ട്രി ക്ലബ് ഹോസ്പിറ്റാലിറ്റി ആന്റ് ഹോളിഡേയ്‌സ് ലിമിറ്റഡ്, അടുത്ത് അഞ്ച് വർഷത്തിനുളളിൽ സംസ്ഥാനത്ത് 100 കോടി രൂപയുടെ നിക്ഷേപം നടത്തുന്നതായി പ്രഖ്യാപിച്ചു. കേരളത്തില്‍ കണ്‍ട്രി ക്ലബിന്റെ പ്രവര്‍ത്തനം കൂടുതല്‍ വിപുലീകരിക്കാനാണ് നിക്ഷേപം. ആലപ്പുഴ, മൂന്നാര്‍, വയനാട്, വാഗമണ്‍, കുമരകം എന്നിങ്ങനെ സംസ്ഥാനത്തെ സുപ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലായാണ് നിക്ഷേപം നടത്തുക.
സംസ്ഥാന വിനോദസഞ്ചാര മേഖലയില്‍ വര്‍ധിച്ച് വരുന്ന ലക്ഷ്വറി ഹോസ്പിറ്റാലിറ്റി, ഹോളിഡേ എക്‌സ്പീരിയന്‍സ് പരമാവധി ഉപയോഗപ്പെടുത്തുവാന്‍ ഈ നീക്കത്തിലൂടെ കമ്പനിക്ക് സാധിക്കും. വിപുലീകരണ പദ്ധതികളുടെ ഭാഗമായി ലോയല്‍ മെമ്പേഴ്‌സിനായി എക്‌സ്‌ക്ലൂസീവ് നേട്ടങ്ങളും പ്രിവിലേജുകളും ഉറപ്പുനല്‍കുന്ന വിഐപി ഗോള്‍ഡ് കാര്‍ഡും കണ്‍ട്രി ക്ലബ് പുറത്തിറക്കി. പുതിയ അംഗങ്ങള്‍ക്ക് ഒരു ഗോള്‍ഡ് കോയിന്‍, ഗ്യംങ്‌ടോക്കില്‍ 3 ഫ്രീ നൈറ്റ്‌സ്, നിലവിലുള്ള അംഗങ്ങള്‍ക്ക് ഗോള്‍ഡ് കോയിന്‍ എന്നിങ്ങനെ ആകര്‍ഷകമായ നേട്ടങ്ങള്‍ കാര്‍ഡ് വാഗ്ദാനം ചെയ്യുന്നു.
ഹൈദരാബാദ് ആസ്ഥാനമായി 1989-ൽ വൈ.രാജീവ് റെഡ്ഡി സ്ഥാപിച്ച കൺട്രി ക്ലബ് ഹോസ്പിറ്റാലിറ്റി ആൻഡ് ഹോളിഡേയ്‌സ് ലിമിറ്റഡ്, ഇന്ത്യയിലെ പ്രമുഖ ലെഷർ-ഹോളിഡേ മെമ്പർഷിപ്പ് കമ്പനികളിലൊന്നാണ്.
ഇന്ത്യയിലുടനീളവും വിദേശത്തുമായി 25-ൽ അധികം റിസോർട്ടുകളുമായി 4.5 ലക്ഷത്തിലധികം അംഗങ്ങളുമുള്ള കമ്പനി, പവർഹൗസ് ഓഫ് എൻറർടെയിൻമെന്റ് എന്നറിയപ്പെടുന്നു. റിസോർട്ടുകൾ, ക്ലബ്ബുകൾ, ഫിറ്റ്നസ് സെന്ററുകൾ, ഹോളിഡേ പാക്കേജുകൾ, പ്രശസ്തരുടെ പങ്കാളിത്തമുള്ള പരിപാടികൾ എന്നിവയാണ് പ്രധാന സേവനങ്ങൾ.
കോവളത്ത് കൺട്രി സ്പാ റിസോർടും ആലപ്പുഴയിലെ പഗോഡയെന്ന അസോസിയേറ്റഡ് റിസോർട്ടും തിരുവനന്തപുരത്തും കോഴിക്കോടുമായി അസോസിയേറ്റ് ചെയ്യുന്ന അഞ്ച് ഫിറ്റ്നസ് സെന്ററുകളുമാണ് സംസ്ഥാനത്ത് കമ്പനിയുടെ ഭാഗമായുളളത്.