ഉള്ളി, ബസ്മതി കയറ്റുമതി വിലപരിധി കേന്ദ്രസര്‍ക്കാര്‍ അവസാനിപ്പിക്കുന്നുസസ്യഎണ്ണകളുടെ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചുഇന്ത്യയുടെ വിദേശനാണ്യ ശേഖരം പുത്തൻ ഉയരത്തിൽ; സ്വർണ ശേഖരവും കുതിക്കുന്നുഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയിൽ 42% റഷ്യയിൽ നിന്ന്ചെങ്ങന്നൂര്‍-പമ്പ അതിവേഗ റെയില്‍ പാതയ്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അന്തിമ അനുമതി

അദാനി ഗ്രൂപ്പിന്റെ വിമാനത്താവള കമ്പനി രേഖകളിൽ പരിശോധനയുമായി സർക്കാർ

മുംബൈ: അദാനി ഗ്രൂപ്പിന്റെ മുംബൈയിലെ രണ്ട് വിമാനത്താവള കമ്പനികളുടെ പ്രവർത്തനങ്ങൾ കോർപ്പറേറ്റ് കാര്യ മന്ത്രാലയം പരിശോധിച്ചുവരികയാണെന്ന് അദാനി എന്റർപ്രൈസസ് സ്റ്റോക്ക് എക്സ്ചേഞ്ചുകളെ അറിയിച്ചു.

2017-18 മുതൽ 2021-2022 വരെയുള്ള സാമ്പത്തിക വർഷങ്ങളിൽ മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ്, നവി മുംബൈ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് എന്നീ വിമാനത്താവളങ്ങളെക്കുറിച്ചുള്ള വിവരങ്ങളും രേഖകളും ഹൈദരാബാദിലെ കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിന്റെ തെക്കുകിഴക്കൻ മേഖലയിലെ റീജിയണൽ ഡയറക്ടറുടെ ഓഫീസ് ആവശ്യപ്പെട്ടതായി കമ്പനി അറിയിച്ചു.

2013-ലെ കമ്പനീസ് ആക്റ്റിന്റെ സെക്ഷൻ 210(1) പ്രകാരം അക്കൗണ്ട് ബുക്കുകളുടെയും മറ്റ് രേഖകളുടെയും പരിശോധനകൾ ആരംഭിക്കുന്നതിനെക്കുറിച്ച് പ്രസ്തുത അതോറിറ്റിയിൽ നിന്ന് MIAL, NMIAL എന്നിവയ്ക്ക് ആശയവിനിമയം ലഭിച്ചിട്ടുണ്ട്.

ഗൗതം അദാനിയുടെ ഉടമസ്ഥതയിൽ ഇന്ത്യയിലുടനീളമുള്ള ഏഴ് വിമാനത്താവളങ്ങൾ പ്രവർത്തിക്കുന്നു. 2019 ഫെബ്രുവരിയിൽ ഗൗതം അദാനിയുടെ നേതൃത്വത്തിലുള്ള ഗ്രൂപ്പ് ലഖ്‌നൗ, മംഗളൂരു, അഹമ്മദാബാദ്, ജയ്പൂർ, ഗുവാഹത്തി, തിരുവനന്തപുരം എന്നിവയുൾപ്പെടെ ആറ് വിമാനത്താവളങ്ങളുടെ ബിഡ്ഡുകൾ നേടിയിരുന്നു. 50 വർഷത്തേക്ക് വിമാനത്താവളങ്ങളുടെ നടത്തിപ്പ്, വികസനം എന്നിവയുടെ ചുമതല അദാനി ഗ്രൂപ്പിനാണ്.

കടക്കെണിയിലായ ജിവികെ ഗ്രൂപ്പിൽ നിന്ന് 2020 ഓഗസ്റ്റിൽ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഭൂരിഭാഗം ഓഹരികളും അദാനി സ്വന്തമാക്കിയിരുന്നു. 2024 ഡിസംബർ മുതൽ നവി മുംബൈ വിമാനത്താവളത്തിലെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്ന് അദാനി അറിയിച്ചു.

ഈ വർഷം ആദ്യം യുഎസ് ഷോർട്ട് സെല്ലറായ ഹിൻഡൻബർഗ് റിസർച്ച് ഉന്നയിച്ച ആരോപണങ്ങളുടെയും പ്രശ്‌നങ്ങളുടെയും കൂട്ടത്തിൽ ഏറ്റവും പുതിയതാണ് ഇപ്പോഴത്തെ അന്വേഷണം.

ആ ആരോപണങ്ങളിൽ മാർക്കറ്റ് റെഗുലേറ്റർ സെബി നടത്തിയ അന്വേഷണം വെറുതെയായിപ്പോയെന്ന് മെയ് മാസത്തിൽ സുപ്രീം കോടതി നിയോഗിച്ച പാനൽ പറഞ്ഞിരുന്നു.

അതേസമയം, അദാനി ഗ്രൂപ്പ് ബില്യൺ കണക്കിന് ഡോളർ വിലമതിക്കുന്ന കൽക്കരി ഇറക്കുമതി ചെയ്തതായി കസ്റ്റംസ് രേഖകൾ ഉദ്ധരിച്ച് ഫിനാൻഷ്യൽ ടൈംസ് വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തു.

ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ടിന്റെ (OCCRP) മറ്റൊരു റിപ്പോർട്ട് പറയുന്നത്, അദാനി കുടുംബത്തിന്റെ പാർട്നെർസ് കമ്പനിയുടെ ഓഹരികളിൽ നിക്ഷേപിക്കാൻ ഓഫ്‌ഷോർ ഫണ്ടുകൾ ഉപയോഗിച്ചു എന്നാണ്.

X
Top