പശ്ചിമേഷ്യന്‍ സംഘർഷം ഇന്ത്യയുടെ വളര്‍ച്ചയെ ബാധിക്കുമെന്ന് റിപ്പോർട്ട്യുഎസ് – ഇറാൻ യുദ്ധം: കുതിച്ച് കയറി ഡ്രൈ ഫ്രൂട്സ് വിലകേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടണ്‍ കണക്കിന് പഴം, പച്ചക്കറികള്‍ കെട്ടിക്കിടക്കുന്നുപശ്ചിമേഷ്യ സംഘർഷം: കത്തിക്കയറി എണ്ണവില27 ഇന്ത്യൻ കപ്പലുകൾ നടുക്കടലിൽ; കേന്ദ്രസർക്കാരിനോട് സഹായം അഭ്യർത്ഥിച്ച് കപ്പലുടമകൾ

കോപ്പര്‍ വില ആദ്യമായി 13,000 ഡോളറിന്‌ മുകളില്‍

മുംബൈ: ലണ്ടന്‍ മെറ്റല്‍ എക്‌സ്‌ചേഞ്ചില്‍ കോപ്പറിന്റെ വില ആദ്യമായി 13,000 ഡോളറിന്‌ മുകളിലേക്ക്‌ ഉയര്‍ന്നു. നാല്‌ ശതമാനത്തിലേറെയാണ്‌ കോപ്പറിന്റെ വിലയിലുണ്ടായ വര്‍ധന. ഇതിനെ തുടര്‍ന്ന്‌ പ്രമുഖ കോപ്പര്‍ ഉല്‍പ്പാദകരായ ഹിന്ദുസ്ഥാന്‍ കോപ്പറിന്റെ ഓഹരി വില ഇന്നലെ നാല്‌ ശതമാനം നേട്ടം രേഖപ്പെടുത്തി. 574.60 രൂപയാണ്‌ ഇന്നലെ രേഖപ്പെടുത്തിയ ഉയര്‍ന്ന വില.

യുഎസ്‌ പ്രസിഡന്റ്‌ ഡൊണാള്‍ഡ്‌ ട്രംപിന്റെ തുടര്‍ച്ചയായ ഇറക്കുമതി തീരുവ ഭീഷണി കാരണം യുഎസ്സിലേക്ക്‌ കോപ്പര്‍ കയറ്റുമതി ചെയ്യുന്നത്‌ ഗണ്യമായി വര്‍ധിച്ചു. ഇതാണ്‌ കോപ്പര്‍ വില ഉയരുന്നതിന്‌ വഴിയൊരുക്കിയത്‌.

യുഎസ്സിലെ കോപ്പര്‍ വില ലണ്ടന്‍ മെറ്റല്‍ എക്‌സ്‌ചേഞ്ചിലേതിനേക്കാള്‍ ഉയര്‍ന്ന നിലയിലാണ്‌. യുഎസ്സിലേക്ക്‌ കോപ്പര്‍ കയറ്റുമതി വര്‍ധിച്ചത്‌ ലോകത്തിലെ മറ്റ്‌ ഭാഗങ്ങളില്‍ കോപ്പര്‍ ലഭ്യത കുറയാന്‍ കാരണമാകുമെന്ന ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്‌.

ഇന്തോനേഷ്യയിലെ ഗ്രാസ്‌ബെര്‍ഗിലെ ചെമ്പ്‌ ഖനിയുടെ (ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ചെമ്പ്‌ ഖനിയാണ്‌ ഇത്‌) പ്രവര്‍ത്തനം നിലച്ചതും ചിലിയിലെയും പെറുവിലെയും ഖനികളില്‍ തൊഴിലാളി പ്രശ്‌നം നിലനില്‍ക്കുന്നതും ചെമ്പ്‌ ഉല്‍പ്പാദനം കുറയാന്‍ കാരണമായിട്ടുണ്ട്‌.

ഇരുചക്ര വാഹനങ്ങള്‍ക്കുള്ള ബാറ്ററികള്‍ മുതല്‍ ഡാറ്റാ സെന്ററുകള്‍ക്കു വരെ ചെമ്പ്‌ ആവശ്യമുണ്ട്‌. സപ്ലൈയേക്കാള്‍ ഉയര്‍ന്ന ഡിമാന്റാണ്‌ നിലനില്‍ക്കുന്നത്‌.

X
Top