പ്രധാന വ്യവസായ മേഖലകളുടെ വളര്‍ച്ച സെപ്തംബറില്‍ ഇടിഞ്ഞുമോദിയ്ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്ന് ട്രംപ്, വ്യാപാരക്കരാര്‍ ചര്‍ച്ചയായിവിഴിഞ്ഞത്ത് ഷിപ് ടു ഷിപ്പ് ബങ്കറിംഗ് തുടങ്ങി അദാനിഉത്സവകാല പെയ്‌മെന്റുകളില്‍ യുപിഐ മുന്നില്‍സമ്മര്‍ദ്ദങ്ങള്‍ക്കിടയിലും ഇന്ത്യയിലേയ്ക്കുള്ള എണ്ണവിതരണം തുടരുന്നു: റഷ്യന്‍ വിദേശകാര്യ സഹമന്ത്രി ആന്‍ഡ്രി റുഡെന്‍കോ

1.5 മില്യൺ ഡോളർ സമാഹരിച്ച് സ്റ്റാർട്ടപ്പായ ഓൺസൈറ്റ്

മുംബൈ: ഫൗണ്ടമെന്റലിൽ നിന്ന് 1.5 മില്യൺ ഡോളർ സമാഹരിച്ചതായി കോൺട്രാക്ടർ മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമായ ഓൺസൈറ്റ് അറിയിച്ചു. അർത്ഥ വെഞ്ച്വേഴ്‌സ്, റെഡ്‌ബേ വെഞ്ചേഴ്‌സ്, മധുമാല വെഞ്ച്വേഴ്‌സ് എന്നിവയും രാഹുൽ ഗാർഗ് (മോഗ്ലിക്‌സ്), വരുൺ അലഗ് (മാമേർത്ത്), അഭിഷേക് ഗോയൽ (ട്രാക്‌സ്എൻ), മനീഷ് കുമാർ (ക്രെഡ്‌എക്‌സ്), രവി ഗരികപതി (ഡാവിന്റ) തുടങ്ങിയ ഏയ്ഞ്ചൽ നിക്ഷേപകരും ഈ ഫണ്ടിംഗ് റൗണ്ടിൽ പങ്കാളികളായി.

2021 മാർച്ചിൽ സ്ഥാപിതമായ സ്റ്റാർട്ടപ്പാണ് ഓൺസൈറ്റ്. ഇത് സാമ്പത്തിക ട്രാക്കിംഗിലും ടീം സഹകരണത്തിലും 100,000+ കരാറുകാരെ ശാക്തീകരിക്കുമെന്ന് അവകാശപ്പെടുന്ന ക്ലൗഡ് അധിഷ്‌ഠിത പ്ലാറ്റ്‌ഫോമായ ഓൺസൈറ്റ് ആപ്പ് വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ ഈ ഉൽപ്പന്നം ഏഴ് ഭാഷകളിൽ ലഭ്യമാണ്.

ഇന്ത്യയിലെ 10 ദശലക്ഷത്തിലധികം വരുന്ന എസ്എംഇ നിർമ്മാണ ബിസിനസുകൾ ഡിജിറ്റൈസ് ചെയ്യാനും അതിന്റെ പ്ലാറ്റ്ഫോം വികസിപ്പിക്കാനും ടെക്നോളജി ടീമിനെ ശക്തിപ്പെടുത്താനുമായി ഈ ഫണ്ടിംഗ് ഉപയോഗിക്കാൻ ഓൺസൈറ്റ് ലക്ഷ്യമിടുന്നു.

X
Top