പുരോഗതി നേടുന്ന സംസ്ഥാനങ്ങളോടുള്ള കേന്ദ്ര അവഗണനയ്ക്കെതിരെ ഒന്നിച്ചു നീങ്ങണമെന്ന് 5 സംസ്ഥാനങ്ങളുടെ കോൺക്ലേവ്വിലക്കയറ്റത്തോത് 3.65 ശതമാനമായി കുറഞ്ഞുജ​ർ​മ​ൻ ഐ​ടി ഭീ​മ​നു​മാ​യി ധാ​ര​ണാ​പ​ത്രം ഒ​പ്പി​ട്ട് കേ​ര​ളംചൈന, വിയറ്റ്‌നാം സ്റ്റീൽ ഉൽപന്നങ്ങൾക്ക് ഉയർന്ന തീരുവ ചുമത്താൻ ഇന്ത്യപെട്രോൾ, ഡീസൽ വില കുറയ്ക്കാൻ സമ്മർദ്ദം

ബാബ രാംദേവിനെതിരായ കോടതിയലക്ഷ്യ കേസുകള്‍ അവസാനിപ്പിച്ചു

ന്യൂഡൽഹി: ബാബാ രാംദേവിനും(Baba Ramdev) പതഞ്ജലി(Patanjali) സഹസ്ഥാപകന്‍ ആചാര്യ ബാല്‍കൃഷ്ണക്കും എതിരായ കോടതിയലക്ഷ്യ നടപടികള്‍ അവസാനിപ്പിച്ച് സുപ്രീം കോടതി(Supreme Court). തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ പത്രങ്ങളിലൂടെ നല്‍കിയെന്ന കേസാണ് റദ്ദാക്കിയത്.

കോവിഡ് വാക്സിനേഷനും അലോപ്പതി മരുന്നുകള്‍ക്കുമെതിരെ പ്രചാരണം നടത്തിയെന്നാരോപിച്ച് 2022 ല്‍ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐഎംഎ) ആണ് കേസ് നല്‍കിയിരുന്നത്.

ബാബ രാംദേവിനും ആചാര്യ ബാല്‍കൃഷ്ണക്കും ആശ്വാസകരമായ നടപടിയാണിത്. ഇരുവരും കോടതിയില്‍ നിരുപാധികം മാപ്പ് പറയുകയും ഖേദപ്രകടനം വര്‍ത്തമാന പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു.

അലോപ്പതി ചികില്‍സയെക്കുറിച്ച് തെറ്റിദ്ധാരണ പടര്‍ത്താന്‍ ശ്രമിക്കുകയും തങ്ങളുടെ ആയുര്‍വേദ മരുന്നുകള്‍ ഗുരുതര രോഗങ്ങള്‍ ചികില്‍സിക്കാന്‍ സഹായിക്കുമെന്നും പരസ്യങ്ങളിലൂടെ അവകാശപ്പെട്ടതിനെ തുടര്‍ന്നാണ് ജതഞ്ജലിക്കെതിരെ ഐഎംഎ കേസുമായി സുപ്രീം കോടതിയെ സമീപിച്ചത്.

കേസില്‍ തുടക്കത്തില്‍ നേട്ടമുണ്ടാക്കിയ ഐഎംഎയ്ക്കും പിന്നീട് കോടതിയില്‍ നിന്ന് തിരിച്ചടിയേറ്റു. ഐഎംഎ പ്രസിഡന്റ് ആര്‍വി അശോകന്‍, പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ സുപ്രീം കോടതിയെ കുറ്റപ്പെടുത്തിയതാണ് കോടതി ഗൗരവത്തിലെടുത്തത്.

സ്വകാര്യ ഡോക്ടര്‍മാരുടെ ചികില്‍സാ രീതികളെയും ഐഎംഎയുടെ നിലപാടുകളെയും കോടതി വിമര്‍ശിച്ചതിനെയാണ് അശോകന്‍ കുറ്റപ്പെടുത്തിയത്. വിഷയത്തില്‍ ഖേദപ്രകടനം നടത്തി പത്രങ്ങളിലും മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കാനാണ് ഐഎംഎ പ്രസിഡന്റിനോട് കോടതി ഉത്തരവിട്ടത്.

X
Top