ആവശ്യമെങ്കില്‍ ഇനിയും നിരക്ക് കുറയ്ക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍രാസവള ഇറക്കുമതിക്ക് പുതിയ സാദ്ധ്യതകൾ തേടി ഇന്ത്യപ്രത്യക്ഷ നികുതി സമാഹരണത്തിൽ ഇടിവ്ജൂണിൽ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം കൂടിഇന്ത്യയിലേക്ക് കുതിച്ചൊഴുകി ബ്രസീൽ, അമേരിക്കൻ ക്രൂഡ് ഓയിൽ

ചെങ്കടലിലെ സംഘർഷം സാമ്പത്തിക മേഖലയ്ക്ക് വെല്ലുവിളി

കൊച്ചി: ചെങ്കടലിലെ സംഘർഷം മൂലം ഇന്ത്യയുടെ സാമ്പത്തിക വളർച്ച മുരടിക്കാനും നാണയപ്പെരുപ്പം കുതിക്കാനും ഇടയുണ്ടെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി.

സുഡാൻ, ഹൂതി തീവ്രവാദ ആക്രമണങ്ങൾ തുടർച്ചയായതോടെ ക്രൂഡോയിൽ വില കുതിച്ചുയരാൻ സാദ്ധ്യതയേറെയാണെന്ന് ധനമന്ത്രാലയം പത്രക്കുറിപ്പിൽ പറഞ്ഞു.

അതിനാൽ വ്യാപാര റൂട്ടുകൾ വൈവിദ്ധ്യവൽക്കരിക്കാൻ സമ്മർദ്ദമേറുകയാണ്. ഇന്ത്യയും യൂറോപ്പുമായുള്ള വ്യാപാരത്തിൽ 80 ശതമാനവും ചെങ്കടൽ വഴിയാണ് നടക്കുന്നത്.

ഇവിടെ ആക്രമണം കൂടിയതോടെ ഇൻഷ്വറൻസ്, ചരക്ക് കൈകാര്യ ചെലവുകൾ എന്നിവ കുതിച്ചുയരുകയാണ്.

ഇന്ത്യയുടെ ആഗോള വിപണിയിലെ മത്സരക്ഷമത കുറയാനും പുതിയ സാഹചര്യം കാരണമാകുമെന്ന് സർക്കാർ പറയുന്നു.

X
Top