തൊഴിലില്ലായ്മ നിരക്ക് ഓഗസ്റ്റില്‍ 5.1 ശതമാനമായി കുറഞ്ഞുഇന്ത്യന്‍ കാര്‍ഷിക മേഖലയുടെ ആദ്യപാദ വളര്‍ച്ചാ നിരക്ക് ലോകത്തിലെ ഉയര്‍ന്നത്:  ശിവരാജ് സിംഗ് ചൗഹാന്‍ഡോളറിനെതിരെ 8 പൈസ നേട്ടത്തില്‍ രൂപനിക്ഷേപത്തട്ടിപ്പിന് കേന്ദ്ര ധനമന്ത്രിയുടെ വ്യാജ എഐ വീഡിയോ; ജാഗ്രത വേണമെന്ന് സൈബർ പോലീസ്ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിലൂടെ വ്യവസായ രംഗത്ത് വലിയ മുന്നേറ്റം സാധ്യമായി;പി രാജീവ്

കോണ്‍കോര്‍ഡ് ബയോടെക്ക് ഐപിഒ ഓഗസ്റ്റ് 4 ന്

മുംബൈ: ബയോടെക്‌നോളജി കമ്പനി, കോണ്‍കോര്‍ഡ് ബയോടെക് ലിമിറ്റഡിന്റെ ഐപിഒ (പ്രാരംഭ പബ്ലിക് ഓഫറിംഗ്) ഓഗസ്റ്റ് 4 ന് നടക്കും. 705-741 രൂപയാണ് ഇഷ്യുവില. ഓഗസ്റ്റ് 8 വരെ നീളുന്ന ഐപിഒയില്‍ കുറഞ്ഞത് 20 ഓഹരികള്‍ക്കായും പിന്നീട് 20 ഓഹരികളുടെ ഗുണിതങ്ങള്‍ക്കായും ബിഡ് സമര്‍പ്പിക്കാം.

ഓഗസ്റ്റിലാണ് കോണ്‍കോര്‍ഡ് ഡ്രാഫ്റ്റ് പേപ്പറുകള്‍ സമര്‍പ്പിച്ചത.് അന്തരിച്ച പ്രമുഖ നിക്ഷേപകന്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ പിന്തുണയുള്ള കമ്പനിയാണ് കോണ്‍കോര്‍ഡ്. അദ്ദേഹം അന്തരിച്ച് പിറ്റേദിവസമാണ് കമ്പനി ഐപിഒ നടപടികള്‍ തുടങ്ങിയത് എന്നത് ശ്രദ്ധേയമായിരുന്നു.

20.93 ദശലക്ഷം ഓഹരികളുടെ ഓഫര്‍ ഫോര്‍ സെയ്‌ലാണ് ഐപിഒ. ഇതുവഴി പ്രമോട്ടര്‍മാരായ ഹെലിക്‌സ് ഇന്‍വെസ്റ്റ്‌മെന്റ് ഹോള്‍ഡിംഗ് പ്രൈവറ്റ് ലിമിറ്റഡ് തങ്ങളുടെ 20 ശതമാനം ഓഹരികള്‍ വിറ്റഴിക്കും. ക്വാഡ്രിയ കാപിറ്റല്‍ ഫണ്ടിന്റെ പിന്തുണയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ഹെലിക്‌സ്.

475.30 കോടി രൂപ നിക്ഷേപിച്ചാണ് ഇവര്‍ കമ്പനിയുടെ 20 ശതമാനം ഓഹരികള്‍ സ്വന്തമാക്കിയത്. ഇമ്യുണോസപ്രസന്റ്‌സുകള്‍ക്കും ഓണ്‍കോളജി മരുന്നുകള്‍ക്കുമുള്ള ചേരുവകളാണ് കോണ്‍കോര്‍ഡ് ഉത്പാദിപ്പിക്കുന്നത്. ഈ മേഖലയില്‍ ആഗോള തലത്തില്‍ ഒന്നാമതാണ് കമ്പനി.

യു.എസ്, യൂറോപ്പ്, ജപ്പാന്‍, ഇന്ത്യ എന്നിവയുള്‍പ്പടെ 70 രാജ്യങ്ങളിലെ വിപണികള്‍ ഇവര്‍ നിയന്ത്രിക്കുന്നു. ഗുജ്‌റാത്തില്‍ മൂന്ന് ഉത്പാദനശാലകളുള്ള കമ്പനിയ്ക്ക് 22 ഉത്പന്നങ്ങളുണ്ട്. 712.93 കോടി രൂപയാണ് സാമ്പത്തിക വര്‍ഷം 2022 ലെ വരുമാനം.

174.93 കോടി രൂപ ലാഭം നേടാനും കമ്പനിയ്ക്കായി.

X
Top