യുപിഐ ഫീസ് നികുതിയോ സെസ്സോ അല്ലെന്ന് മന്ത്രി നിർമല സീതാരാമൻ; ഉപഭോക്താക്കൾ ഭാരം ഏറ്റെടുക്കേണ്ടതില്ലഇന്ത്യയുടെ സ്വർണ വാങ്ങലിൽ 58% ഇടിവ്എൽപിജി സബ്സിഡിക്ക് ഇനി ആധാർ ബയോമെട്രിക് പരിശോധനഇന്ത്യയ്ക്ക് 6.8 ശതമാനം വളര്‍ച്ചയുണ്ടാകുമെന്ന് ലോക സാമ്പത്തികഫോറംനികുതി വരുമാനത്തിൽ കേരളത്തിന് കുതിപ്പ്; 5 മാസത്തെ നേട്ടം 27,896 കോടി

വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കുറച്ചു

ന്യൂഡല്‍ഹി: വാണിജ്യ പാചക വാതകത്തിന്റെ വില സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എണ്ണ വിപണന കമ്പനികള്‍ കുറച്ചു. അതേസമയം ഗാര്‍ഹിക എല്‍പിജി വിലയില്‍ മാറ്റമില്ല. 14.2 കിലോഗ്രാം ഗ്യാസ് സിലിണ്ടറിന്റെ നിരക്ക് സ്ഥിരമായി തുടരുമ്പോള്‍ 19 കിലോഗ്രാം സിലിണ്ടറിന്റെ വില 1773 രൂപയായി.

നേരത്തെയിത് 1856.5 രൂപയായിരുന്നു. തലസ്ഥാനത്ത് 19 കിലോഗ്രാം വാണിജ്യ ഗ്യാസ് സിലിണ്ടര്‍ വില 1773 രൂപയാണ്.മുന്‍വിലയില്‍ നിന്നും 82.30 രൂപ കുറവ്.

കൊല്‍ക്കത്തയില്‍ 19 കിലോയുടെ വാണിജ്യ സിലിണ്ടറിന്റെ വില 1875.50 രൂപയായപ്പോള്‍ മുംബൈയിലും ചെന്നൈയിലും വാണിജ്യ സിലിണ്ടറിന് യഥാക്രമം 1725 രൂപയും 1937 രൂപയുമായി.പുതിയ നിരക്കുകള്‍ ജൂണ്‍ 1 മുതല്‍ പ്രാബല്യത്തില്‍ വന്നു.

വാണിജ്യ, ഗാര്‍ഹിക എല്‍പിജി ഗ്യാസ് സിലിണ്ടറുകളുടെ പ്രതിമാസ വില പരിഷ്‌കരണം ഓരോ മാസത്തിന്റെയും ആദ്യ ദിവസമാണ് നടത്തുക. പ്രാദേശിക നികുതി ബാധകമായതിനാല്‍ ഗാര്‍ഹിക പാചക വാതക വില ഓരോ സംസ്ഥാനത്തും വ്യത്യാസപ്പെട്ടിരിക്കുന്നു. അന്താരാഷ്ട്രക്രൂഡ് ഓയില്‍ വിലയുടെ അടിസ്ഥാനത്തിലാണ് വില നിര്‍ണ്ണയം.

X
Top