കാലാവസ്ഥാ വ്യതിയാനം നാണയപ്പെരുപ്പം ഉയർത്തുമെന്ന് റിസർവ് ബാങ്ക്ബിസിനസ് മേഖലയില്‍ റിവേഴ്‌സ് തരംഗമെന്ന് കേന്ദ്ര ധനമന്ത്രികാര്‍ഷിക കയറ്റുമതിയില്‍ വന്‍ ഇടിവ്നേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ ഇടിവ്കേന്ദ്രസർക്കാർ അഞ്ച് പൊതുമേഖല ബാങ്കുകളുടെ ഓഹരി വിറ്റഴിച്ചേക്കുമെന്ന് റിപ്പോർട്ട്

യൂറോപ്പില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങി കോയിന്‍ബെയ്‌സ്

ലണ്ടന്‍: പ്രമുഖ ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചായ കോയിന്‍ബെയ്‌സ് ഗ്ലോബല്‍ യൂറോപ്പില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കാനൊരുങ്ങുന്നു. ഇറ്റലി, സ്‌പെയ്ന്‍,ഫ്രാന്‍സ്, നെതര്‍ലന്റ്‌സ് എന്നീ രാജ്യങ്ങളില്‍ ഉടന്‍ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുമെന്ന് കമ്പനി വൃത്തങ്ങളെ ഉദ്ദരിച്ച് ബ്ലുംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. ചെറുകിട, സ്ഥാപനകേന്ദ്രീകൃത ഉത്പന്നങ്ങളാണ് ഈ വിപണിയില്‍ തങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് കോയിന്‍ബെയ്‌സ് വൈസ് പ്രസിഡന്റ് നാന മുരുകേശന്‍ പറഞ്ഞു.
യുകെ, അയര്‍ലന്റ്, ജര്‍മ്മനി, സ്വിറ്റ്‌സര്‍ലന്റ് എന്നിവിടങ്ങളില്‍ കമ്പനിയ്ക്ക് ഇതിനോടകം സാന്നിധ്യമുണ്ട്. യു.എസ് ക്രിപ്‌റ്റോകറന്‍സി എക്‌സ്‌ചേഞ്ചായ കോയിന്‍ബെയ്‌സ് ഈയിടെ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നു. തൊഴിലാളികളുടെ എണ്ണം മൂന്നുമടങ്ങായി വര്‍ധിപ്പിക്കുമെന്ന് പറഞ്ഞ എക്‌സ്‌ചേഞ്ച് പിന്നീട് തൊഴില്‍ ശക്തി കുറച്ചതും ഈ മാസമാദ്യം വാര്‍ത്തയായി.
ആഗോളതലത്തിലെ പിരിച്ചുവിടലിന്റെ ഭാഗമായി ഇന്ത്യന്‍ ജീവനക്കാരുടെ എണ്ണം കമ്പനി 8 ശതമാനം കുറയ്ക്കുകയായിരുന്നു. നേരത്തെ യു.എസില്‍ 1,100 ജോലികള്‍ അഥവാ 18 ശതമാനം തൊഴില്‍ശക്തി കുറയ്ക്കാന്‍ കമ്പനി തീരുമാനമെടുത്തു. ക്രിപ്‌റ്റോകറന്‍സികളില്‍ സംഭവിച്ച വന്‍ ഇടിവിനെ തുടര്‍ന്നാണ് ഇത്.
യു.എസ് ഫെഡ് റിസര്‍വിന്റെ പണനയത്തിന്റെ ഭാഗമായി മാന്ദ്യം സംഭവിക്കുമെന്ന ഭീതിയാണ് ക്രിപ്‌റ്റോകറന്‍സികളില്‍ നിന്നും നിക്ഷേപകരെ അകറ്റുന്നത്. വലിയതോതില്‍ ഉയര്‍ന്ന പണപ്പെരുപ്പമാണ് കര്‍ശനനയം സ്വീകരിക്കാന്‍ ഫെഡ് റിസര്‍വിനെ പ്രേരിപ്പിക്കുന്നത്. അതിന് മുന്‍പ് ടെറാ യുഎസ്ഡിയും ലൂണ ടോക്കണുകളും വന്‍ ഇടിവ് നേരിട്ടതും ക്രിപ്‌റ്റോതകര്‍ച്ചയ്ക്ക് ഇടയാക്കി.
തുടര്‍ന്ന് ലക്ഷക്കണക്കിന് നിക്ഷേപകര്‍ക്കാണ് വലിയ തുക നഷ്ടപ്പെട്ടത്.

X
Top