Alt Image
ഇന്ത്യയ്ക്ക് ‘നാറ്റോ’യിൽ ചേരാതെ തുല്യപദവി നൽകാൻ യൂറോപ്യൻ യൂണിയൻസാമ്പത്തിക നയങ്ങളില്‍ വമ്പന്‍ മാറ്റത്തിന് ധനമന്ത്രി ഒരുങ്ങുന്നുവിദേശനാണ്യ കരുതല്‍ ശേഖരം എക്കാലത്തെയും ഉയര്‍ന്ന നിരക്കില്‍സംസ്ഥാന ബജറ്റ്: ടൂറിസം മേഖലയ്ക്ക് 413.52 കോടി രൂപയുടെ വര്‍ധിത വിഹിതംകേരളത്തെ പുകഴ്ത്തി കേന്ദ്രത്തിന്റെ സാമ്പത്തിക സർവേ

കോഗ്നിസെന്റിന്റെ വരുമാനത്തിൽ 7.4% വർധന

യുഎസ് ആസ്ഥാനമായുള്ള ഐടി ഭീമനായ കോഗ്നിസെന്റിന്റെ ഒന്നാം പാദ വരുമാനം 7.4 ശതമാനം ഉയർന്ന് 5.1 ബില്യൺ ഡോളറിലെത്തി.

മുൻ സാമ്പത്തിക വർഷത്തിൽ ആദ്യ പാദത്തിൽ 4.7 ബില്യൺ യുഎസ് ഡോളറായിരുന്നു കമ്പനിയുടെ വരുമാനം.

ഒന്നാം പാദത്തിലെ വരുമാനത്തിൽ ഹെൽത്ത് സയൻസസ് (1.6 ബില്യൺ യുഎസ് ഡോളർ), ഫിനാൻഷ്യൽ സർവീസസ് (1.4 ബില്യൺ യുഎസ് ഡോളർ), പ്രോഡക്റ്റ്സ് ആൻഡ് റിസോഴ്‌സസ് (1.3 ബില്യൺ യുഎസ് ഡോളർ), കമ്മ്യൂണിക്കേഷൻസ്, മീഡിയ & ടെക്‌നോളജി (0.8 ബില്യൺ യുഎസ് ഡോളർ) എന്നിങ്ങനെ നേട്ടമുണ്ടാക്കി.

കമ്പനിയുടെ വളർച്ചാ പ്രവചനം 2.6-5.1 ശതമാനത്തിൽ നിന്ന് 3.9-6.4 ശതമാനമായി ഉയർന്നിട്ടുണ്ട്.

2025 സാമ്പത്തിക വർഷത്തിൽ 20.5-21 ബില്യൺ യുഎസ് ഡോളറാണ് കമ്പനി വരുമാനം പ്രതീക്ഷിക്കുന്നത്.

X
Top