
കൊച്ചി: കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കു നാളികേര വികസന ബോര്‍ഡ് തെങ്ങ് കൃഷിയിലും നാളികേരാധിഷ്ഠിത വ്യവസായത്തിലും മികവ് പുലര്‍ത്തുവരെ അംഗീകരിക്കുതിനായി രണ്ട് വര്‍ഷത്തിലൊരിക്കല്‍ നൽകുന്ന ദേശീയ പുരസ്കാരങ്ങൾക്ക് അപേക്ഷകള്‍ ക്ഷണിച്ചു. രാജ്യത്തെ പരമ്പരാഗതമായി തെങ്ങ് കൃഷി ചെയ്യു സംസ്ഥാനങ്ങളിലെ മികച്ച നാളികേര കര്‍ഷകന്‍, പരമ്പരാഗതമായി തെങ്ങ് കൃഷി ഇല്ലാത്ത സംസ്ഥാനങ്ങളിലെ മികച്ച നാളികേര കര്‍ഷകന്‍, മികച്ച നാളികേര സംസ്കരണ സംരംഭകന്‍, മികച്ച നാളികേര വിജ്ഞാന വ്യാപന ഉദ്യോഗസ്ഥന്‍, മികച്ച തെങ്ങ് കയറ്റക്കാരന്‍, സ്ത്രീകളുടെ ഉടമസ്ഥതയിലുള്ള മികച്ച നാളികേര സംസ്കരണ യൂണിറ്റ് എങ്ങനെ ആറ് വിഭാഗങ്ങളിലായാണ് പുരസ്കാരം നല്കുക.
നാളികേര കൃഷിയുടെയും വ്യവസായത്തിന്‍റയും മേഖലകളില്‍ മികച്ച സംഭാവനകള്‍ നൽകുന്ന പ്രതിഭകളെ പുരസ്കാരം നല്കി ആദരിക്കുക എന്നതാണ് പുരസ്കാര വിതരണത്തിലൂടെ ബോര്‍ഡ് ലക്ഷ്യമാക്കുന്നത്. അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി 2026 ജനുവരി 15 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബോര്‍ഡിന്‍റെ വെബ്സൈറ്റ സന്ദര്‍ശിക്കാവുതാണ്.






