ട്രംപ് തീരുവ ഇന്ത്യയുടെ തൊഴിലധിഷ്ഠിത മേഖലകളെ ബാധിക്കുന്നു, കരുത്തുകാട്ടി സമുദ്രോത്പന്ന മേഖലഗാര്‍ഹിക വരുമാന സര്‍വ്വേയ്‌ക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍, അഞ്ച് പതിറ്റാനിടയില്‍ ആദ്യംഫിന്‍ടെക്ക് മേഖലയെ ട്രാക്ക് ചെയ്യാന്‍ പുതിയ ക്ലാസിഫിക്കേഷന്‍ കോഡ്ആര്‍ബിഐ സ്വര്‍ണ്ണ ശേഖരം ആദ്യമായി 100 ബില്യണ്‍ ഡോളറിന് മുകളില്‍ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ 2.18 ബില്യണ്‍ ഡോളര്‍ ഇടിവ്

വിഴിഞ്ഞത്ത് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ കോസ്റ്റ്ഗാർഡ് ജെട്ടി ഉദ്ഘാടനം ചെയ്തു

കൊച്ചി: വിഴിഞ്ഞത്ത് അത്യാധുനിക സംവിധാനങ്ങളോടുകൂടിയ കോസ്റ്റ്ഗാർഡ് ജെട്ടി ഉദ്ഘാടനംചെയ്തു. തീരസംരക്ഷണ സേനയുടെ നിലവിലുള്ള കപ്പലുകളെ മുഴുവൻ ഉള്‍ക്കൊള്ളാൻ കഴിയുന്നതാണ് പുതിയ ബെർത്ത്. തീരസംരക്ഷണസേന ഡയറക്ടർ ജനറല്‍ പരമേഷ് ശിവമണി ജെട്ടി ഉദ്ഘാടനം ചെയ്തു.

76.7 മീറ്റർ ദൈർഘ്യമുള്ള അത്യാധുനിക ബെർത്ത്, സേനാ കപ്പലുകളുടെ വേഗത്തിലുള്ള വിന്യാസത്തിനും തീരദേശത്തിന്റെ സുരക്ഷാ നിരീക്ഷണം, രക്ഷാപ്രവർത്തനം, കള്ളക്കടത്ത് തടയല്‍ തുടങ്ങിയ മത്സ്യബന്ധനത്തിന് വേഗത്തില്‍ സുരക്ഷയൊരുക്കുന്നതടക്കമുള്ള പ്രവർത്തനങ്ങള്‍ ഊർജ്ജിതമാക്കുന്നതിനും സഹായിക്കും.

അന്താരാഷ്ട്ര കപ്പല്‍ പാതയില്‍നിന്ന് 10 നോട്ടിക്കല്‍ മൈല്‍ അകലെയും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തോടു ചേർന്നുമാണ് പുതിയ കോസ്റ്റ്ഗാർഡ് ജെട്ടി നിർമിച്ചിരിക്കുന്നത്. ഇതോടുകൂടി തെക്കുപടിഞ്ഞാറൻ തീരപ്രദേശത്തിന്റെ സുരക്ഷയില്‍ നിർണായക പങ്കുവഹിക്കുന്നതിനായി കോസ്റ്റ്ഗാർഡിന് സഹായകമാകും.

സംസ്ഥാന സർക്കാരിന്റെ ഹാർബർ എഞ്ചിനീയറിങ് വകുപ്പിന്റെ മേല്‍നോട്ടത്തില്‍ തിരുവനന്തപുരത്തെ ആർടിഎഫ് ഇൻഫ്ര പ്രൈവറ്റ് ലിമിറ്റഡ് ആണ് ജെട്ടിയുടെ നിർമ്മാണം നടത്തിയത്.

വിഐഎസ്‌എല്‍, സംസ്ഥാന സർക്കാർ പ്രതിനിധികള്‍, കേരള മാരിടൈം ബോർഡ്, തുറമുഖ അധികൃതർ, കരസേന, വ്യോമസേന, സംസ്ഥാന പോലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവരും ചടങ്ങില്‍ പങ്കെടുത്തു. അദാനി പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിന്റെ ഭാഗമായി.

X
Top