തീ വിലയിൽ കേരളം 12-ാം മാസവും നമ്പർ വൺ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ അപ്രതീക്ഷിത മാറ്റങ്ങളും കേര കർഷകർ അവസരങ്ങളാക്കി മാറ്റണം’സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങൾ വിപുലീകരിക്കുന്നു; പിഎഫ്, ഇഎസ്ഐ വേതന പരിധി ഉയർത്താൻ നീക്കംവിലക്കയറ്റത്തോത് വീണ്ടും ഉയരുന്നുഇന്ത്യ-യുഎസ് വ്യാപാര കരാർ: ചർച്ചകൾ വീണ്ടും മാറ്റിവച്ചു

കോൾ ഇന്ത്യയുടെ എല്ലാ ഉപകമ്പനികളും 2030-ഓടെ ഓഹരി വിപണിയിലേക്ക്

ന്യൂഡൽഹി: പൊതുമേഖലാ കൽക്കരി ഭീമനായ കോൾ ഇന്ത്യ ലിമിറ്റഡിന്‍റെ (CIL) എട്ട് ഉപകമ്പനികളെയും 2030ഓടെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാൻ പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശം നൽകി. സ്ഥാപനങ്ങളുടെ ഭരണം കൂടുതൽ കാര്യക്ഷമമാക്കാനും സുതാര്യത ഉറപ്പാക്കാനുമാണ് ഈ നീക്കം. ഇന്ത്യയിലെ ആഭ്യന്തര കൽക്കരി ഉത്പാദനത്തിന്‍റെ 80 ശതമാനവും കോൾ ഇന്ത്യയാണ് നിർവഹിക്കുന്നത്.

ആദ്യ ഘട്ടം 2026-ൽ
ആദ്യ ഘട്ടത്തിൽ ഭാരത് കോക്കിംഗ് കോൾ ലിമിറ്റഡ് (BCCL), സെൻട്രൽ മൈൻ പ്ലാനിംഗ് ആൻഡ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് ലിമിറ്റഡ് (CMPDI) എന്നിവയാണ് ഓഹരി വിപണിയിൽ എത്തുക. 2026 മാർച്ചിനുള്ളിൽ ഇവയുടെ ലിസ്റ്റിംഗ് നടപടികൾ പൂർത്തിയാക്കാൻ കൽക്കരി മന്ത്രാലയത്തിന് നിർദേശം ലഭിച്ചു. ബിസിസിഎൽ ഇതിനോടകംതന്നെ സെബിക്ക് (SEBI) അപേക്ഷ സമർപ്പിച്ചു കഴിഞ്ഞു.

മഹാനദിയും എസ്ഇസിഎല്ലും അടുത്ത വർഷം
മഹാനദി കോൾഫീൽഡ്സ് (MCL), സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് (SECL) എന്നീ കമ്പനികളെ അടുത്ത സാമ്പത്തികവർഷം ലിസ്റ്റ് ചെയ്യാൻ കോൾ ഇന്ത്യ ബോർഡ് അനുമതി നൽകി. ഇതിനു പുറമെ ഈസ്റ്റേൺ കോൾഫീൽഡ്സ്, സെൻട്രൽ കോൾഫീൽഡ്സ്, വെസ്റ്റേൺ കോൾഫീൽഡ്സ്, നോർത്തേൺ കോൾഫീൽഡ്സ് എന്നീ കമ്പനികളും ഘട്ടം ഘട്ടമായി വിപണിയിലെത്തും.

ലക്ഷ്യം ഭരണപരിഷ്കാരം
കേന്ദ്ര സർക്കാരിന്‍റെ അസറ്റ് മോണിറ്റൈസേഷൻ പദ്ധതിയുടെ ഭാഗമായാണ് ഈ നടപടി. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതോടെ കമ്പനികൾ കൂടുതൽ നിക്ഷേപക സൗഹൃദമാകുമെന്നും പൊതുജനങ്ങളോടുള്ള ഉത്തരവാദിത്വം വർധിക്കുമെന്നും സർക്കാർ കരുതുന്നു. കൽക്കരി മേഖലയിൽ വലിയ തോതിലുള്ള മൂലധന നിക്ഷേപം ആകർഷിക്കാനും ഇതുവഴി സാധിക്കും.

X
Top